Saturday, August 11, 2007
അപേക്ഷ
നവനീതമൃദുമേനി മെല്ലെത്തഴുകി നിന്‍
പവിഴാധരങ്ങളില്‍ ഉമ്മവയ്ക്കാന്‍
നവരാത്രിദീപങ്ങളകലെത്തെളിയവേ-
യിവിടെയിരിപ്പൂ വിവശനായ് ഞാന്‍
ചിറകൊടിഞ്ഞാശാശലഭങ്ങള്‍ വീഴുന്നൂ
മുറിവേറ്റുകരയുന്നരിപ്രാവുകള്‍
കരിയുന്നൂ; കടലാസുപൂവുകള്‍പോലുമി-
ങ്ങിരുള്‍വരവായ് ചുരുള്‍മുടിയഴിച്ച്
കരയുമെന്‍നേര്‍ക്ക് നിന്‍ സ്നേഹാര്‍ദ്രനയനങ്ങള്‍
ഒരുകുറിപോലുമുയര്‍ത്തുകില്ലേ..
അറിയില്ല; നിന്‍നാമമെത്ര ഞാനുരുവിട്ടു
ഒരുവട്ടം പോലും നീ കേള്‍ക്കുകില്ലേ..
Subscribe to:
Post Comments (Atom)
ഹേ കവേ നിന്നോടുചേര്‍ക്കുമീ
ReplyDeleteപ്രണയ‘ഗോപുര‘ങ്ങളെത്ര കാമ്യം!
:)
lalitham manoharam
ReplyDelete(gulf videos)
visit my blog
http://shanalpyblogspotcom.blogspot.com
ഈമെയില്‍ പോലെയാണെത്തുന്നതെന്നുള്ളി-
ReplyDeleteലീവാക്കുകള്‍, അയയ്ക്കുന്നതരോ.
ഈരണ്ടു നാളുകള്‍ കൂടുന്നതിന്മുമ്പി-
ലീരാറു വരികള്‍ കടന്നുകൂടും
ആരെങ്കിലുംകണ്ട്, വായിച്ച വര്‍ക്കിഷ്ട-
മായെങ്കിലെത്ര കൃതാര്‍ത്ഥനീ ഞാന്‍!
സാല്‍ജോവിനൊട്,ഷാനോടും ഞാനോതട്ടെ
സാനന്ദം നന്ദിയും സ്നേഹവായ്പും
അന്ന് ഞാന്‍ പറഞ്ഞല്ലോ ലളിതമായ ഇത്തരം വരികള്‍ എനിക്കിഷ്ടമാണു. ഇതിനു കമന്റെഴുതാന്‍ എനിക്കാവില്ല. ഞാന്‍ വായിച്ചുകൊണ്ടേയിരിക്കാം.
ReplyDeleteനീണ്ട ഒരു ചാറ്റു കഴിഞ്ഞപ്പോള്‍ മനസ്സിന്
ReplyDeleteഎന്തൊരു ലാഖവം.
നന്ദിയുണ്ട്, അശോക്; വളരെ, വളരെ
lakhavathinte spelling thettippoyi.
ReplyDeletedruthiyil adichappol sradhichilla. maappu...