Monday, September 3, 2007
ഒരു സന്ധ്യാനേരത്ത്
ഇങ്ങടുത്തില്ലല്ലോ നീ, പിന്നെ നിന്‍കൊലുസ്സിന്റെ
കിങ്ങിണിമണിനാദമെങ്ങിനെ കേള്‍ക്കുന്നൂ ഞാന്‍
എങ്ങുനിന്നോയെത്തുന്നൂ എള്ളെണ്ണതേച്ച; ഇട-
തിങ്ങിയ കാര്‍കൂന്തലിന്‍ തുളസിക്കതിര്‍ഗന്ധം.
മിഴികള്‍ ജ്വലിച്ചല്ലോ കര്‍പ്പൂര നാളംപോലെ
മൊഴികള്‍ നെടുവീര്‍പ്പിന്‍ പടവില്‍ ചിതറിയോ
ഒഴുകീ കണ്ണീര്‍, തുടുകവിളില്‍ക്കൂടി മെല്ലെ-
യഴിഞ്ഞൂ പൂഞ്ചേലയും; സന്ധ്യ സാക്ഷിയായ് നിന്നൂ.
ഇടയ്ക; ഇടനെഞ്ചിന്‍ തേങ്ങലോ കരളിന്റെ
തുടിപ്പാല്‍ ഇടറുന്ന ദ്രുത താളങ്ങളാണോ ?
പിടഞ്ഞു കേഴുന്നൊരു തമ്പുരു, ഏതോരാഗ-
മിടഞ്ഞു; നീയേകിയ രോമഹര്‍ഷങ്ങളോര്‍ക്കെ.
Subscribe to:
Post Comments (Atom)
കുട്ടാ,
ReplyDeleteകവിത കൊള്ളാം
അവസാനവരികളിലെ
ഇടയ്ക - ഇടയ്ക്ക ആണെന്നു കരുതുന്നു.
തമ്പുരു - തംബുരു എന്നല്ലേ?
കവിത ഇഷ്ടായിട്ടോ...
ReplyDelete:)
കൊള്ളാം :)
ReplyDelete-സുല്‍
നിഷ്‌കളങ്കനോടും, നജീമോടും, സുല്‍ നോടും
ReplyDeleteനന്ദിയറിയിക്കുന്നു.
യൂണികോഡ് യൂടീയെഫ് 8 എന്ന ഫോണ്ടി
ലാണ് ഞാന്‍ ടൈപ്പ് ചെയ്യുന്നത്.
അക്ഷരപ്പിശകുകള്‍ കഴിയുന്നത്ര ശ്രദ്ധിച്ച്
ഒഴിവാക്കാറുണ്ട്. നിഷ്‌കളങ്കന്‍ ചൂണ്ടിക്കാട്ടിയത്
ശരിയാണ്. തെറ്റ് ദയവായി പൊറുക്കണം
മേലില്‍ ശ്രദ്ധിച്ചോളാം
വീണ്ടും നന്ദി.
Its good
ReplyDeleteThank you shan alpy. you are very considerate to me.
ReplyDeleteനല്ല കവിത...
ReplyDeleteകവിത ഇഷ്ടമായി..
ReplyDeleteഅടുത്തില്ലാത്ത പ്രണയിനിയെക്കുറിച്ച് ഓര്‍ക്കുമ്പോഴേ അറിയാതെ മനസ്സില്‍ ഒരു വിങ്ങല്‍..
എല്ലാവിധ ആശംസകളും.
This comment has been removed by the author.
ReplyDeleteമയൂര; ഉണ്ടാപ്രി
ReplyDeleteരണ്ടാളുടേയും കമന്റുകള്‍ക്ക് വളരെ, വളരെ നന്ദി
രണ്ടാളുകളുടെയും ബ്ലോഗുകള്‍ നോക്കി.
രണ്ടും മനോഹരങ്ങളാണ്. ഇതുപോലെ എത്ര എത്ര
പേര്‍ എഴുതുന്നുണ്ടാവാം. വായിക്കപ്പെടാതെ ഏതോ
ബ്ലോഗുകളിള്‍ അവ ആരെയോ കാത്തുകിടപ്പുണ്ടാവാം
സമയമാണില്ലാത്തത്; മനസ്സല്ല
കുട്ടന്‍,
ReplyDeleteയുണീക്കോഡ് ഒരു ഫോണ്ടല്ല. കൂടുതല്‍ ഇവിടെ വായിക്കൂ. എന്തെങ്കിലുമൊക്കെ പിടികിട്ടേണ്ടതാണ്.
പ്രിയ സിബു
ReplyDeleteതങ്കളുടെ കമന്റ് കണ്ടു.
തെറ്റ് എന്റേതാണ്. ഒരു ചുക്കും ചുണ്ണാമ്പും
ഇതിനെപ്പറ്റി എനിക്കറിയില്ല. ഏതോ ഒരു വരദാനം
പോലെ എനിക്കു മലയാളത്തില്‍ എഴുതാനായി. പദ്യം പോയിട്ട് ഗദ്യം തന്നെ കഷ്ടിയായിരുന്നു.
ഇപ്പോള്‍ പ്രാസ, ലക്ഷണങ്ങളോടെ പന്ത്രണ്ടു വരികളെഴുതാന്‍ അര മണിക്കൂര്‍ വേണ്ട. എങ്ങിനെയാണ്
ഇതു നടക്കുന്നതെന്ന് എനിക്കിപ്പോഴും അറിയില്ല.
എന്റെ ഇളയ മകനാണ് ഓര്‍കട്ട് പരിചയപ്പെടു
ത്തിയത്. ബ്ലോഗുകളെയും.
'വരമൊഴി' യിലാണ് ഞാന്‍ റ്റൈപ്പു ചെയ്യുന്നത്
പിന്നെ അതു യൂണികോട് യുറ്റിഎഫ്8 ലേയ്ക്കു
എക്സ്‌പോര്‍ട് ചെയ്ത് ബ്ലോഗിലെയ്ക്ക് പ്രോഗ്രാം
ഫയലുകള്‍ ഡ്രാഗ് ചെയ്യുന്നു.
ഇതില്‍ക്കൂടുതലായി എനിക്കൊന്നുമറിയില്ല.
താങ്കളുടെ ഗൈഡന്‍സ് എന്നെ കൂടുതല്‍ കണ്‍ഫിയൂഷനിലാക്കി.
എന്തായാലും അറിയാനൊരുപാടിനിയുംബാക്കി
എന്നറിയുന്നൂ ഞാന്‍.
ഇപ്പോള്‍ ചെയ്യുന്നതുതന്നെ തുടരാനാണെനിക്കിഷ്ടം
നന്ദി സിബു, വളരെ, വളരെ നന്ദി.