Friday, September 28, 2007

അന്നപൂര്‍ണ്ണേ


അന്നപൂര്‍ണ്ണേ തൊഴുകയ്യുമായ്‌ ഞാന്‍ നിന്റെ
സന്നിധി തേടിവന്നല്ലോ
എന്നുമെനിക്കക്ഷരങ്ങളും അന്നവും
തന്നു കാത്തീടേണമമ്മേ

ഇന്നെന്റെയുള്ളില്‍ വിളങ്ങുന്നതെല്ലാം നീ
തന്നതല്ലാതെ വേറില്ല
ഇന്നെന്റെ മുന്നിലെ പാത്രത്തിലുള്ളതും
തന്നത്‌ നീ മാത്രമല്ലോ

കണ്ണീരു വീഴ്ത്താനിടവരാതെന്‍ ഇരു
ഉണ്ണികളെക്കാത്തിടേണം
കണ്ണില്‍ക്കരിന്തിരി കത്തുംവരെ നിന്റെ
കണ്ണുകള്‍ എന്‍ നേര്‍ക്കു വേണം

4 comments:

  1. "തന്നതല്ലാതെ വേറില്ല" വേറില്ല എന്നത് ശ‌രിയോ എന്ന് സ‌ംശയം
    തെറ്റില്ലാന്ന് പ‌റയാം മൊത്ത‌ത്തില്‍. പോരാ.

    ReplyDelete
  2. പ്രിയ നിഷ്‌..
    നീ തന്നതല്ലാതെ വേറൊന്നും ഇല്ല എന്നേ വിചാരിച്ചുള്ളു
    എന്നുള്ളിലുള്ളതെല്ലാം (എന്തെങ്കിലും ഉണ്ടെങ്കില്‍ അവ) നീ തന്നതു മാത്രമാണ്‌ എന്ന്
    നന്ദി, ഡിയര്‍ നിഷ്‌..

    ReplyDelete
  3. ഒര്‍മകളേ കവിതയാല്‍ കൊര്‍തിണ്‍കിയ മുത്തുമാലാ ഓര്‍ക്കുട്ടിന്‍ ഒാളങ്ങളീല്‍ ഒഴുഗുനതു കന്‍ണ്ണ്ടു! ഒരായിരും മുത്തുമാലകള്‍ അണിഞ്ഞു ഒാളങ്ങല്‍ ഒരുങ്ങട്ടേ

    ReplyDelete
  4. ഓര്‍മകള്‍!!
    ഉണ്ട്‌,ഒരായിരം.
    ഉണ്ടായിരിക്കണം.
    ഓര്‍ക്കുട്ടില്‍ മാത്രമല്ല
    എന്നും, എപ്പോഴും
    എന്നോടൊപ്പം
    അത്ര പെട്ടെന്ന്
    മറക്കാന്‍ കഴിയാത്തതുകൊണ്ട്‌

    ReplyDelete