Thursday, September 13, 2007

നേരം പുലര്‍ന്നില്ല...


മഞ്ഞല പുല്‍നാമ്പിന്റെ കവിളില്‍ പ്രഭാതത്തില്‍
കുഞ്ഞുവൈഡൂര്യങ്ങള്‍തന്‍ കണങ്ങള്‍തിളക്കവേ,
തേഞ്ഞൊരു ചന്ദ്രക്കല വാനവീഥിയില്‍നിന്ന്‌
മാഞ്ഞുപോവുന്നൂ, നേരം ഉടനേ പുലര്‍ന്നേക്കും

മുത്തേ, ഞാന്‍ കഴിഞ്ഞാഴ്ച നിന്‍പേരിലയച്ചോരു
കത്തിന്റെ മറുപടി കിട്ടിയില്ലിന്നേവരെ
പത്ത്‌നാള്‍ കഴിഞ്ഞല്ലോ, ഇഷ്ടമായില്ലേയെന്റെ
ചിത്തത്തില്‍വിരിഞ്ഞോരാ ചെമ്പനീര്‍ പുഷ്പങ്ങളെ

ഒന്ന് കാണുവാന്‍ നിന്റെ ചെന്തളിര്‍ മുഖം; പിന്നെ
ഒന്നുരിയാടാന്‍; നിന്റെ മഞ്ജീര നാദം കേള്‍ക്കാന്‍
ഒന്നെന്റെ മാറില്‍ചേര്‍ത്ത്‌ പുണര്‍ന്നൊരുമ്മ നല്‍കാന്‍
എന്നുള്ളില്‍ പുലര്‍കാലേ മോഹങ്ങള്‍ പൂവിടുന്നൂ

5 comments:

  1. ഇവിടെ ഞാനൊരു തേങ്ങ അടിക്കട്ടെ
    ഠേ....

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ആദ്യത്തെ ഭാഗത്തു തന്നെ ഒരു വൈരുദ്ധ്യം.
    പ്രഭാതത്തില്‍ മഞ്ഞല പുല്‍നാമ്പിന്റെ കവിളില്‍ കണങ്ങള്‍ ‍തിളക്കുന്നു. അപ്പോ ള്‍ നേരം പുലര്‍‌ന്നു കഴിഞ്ഞെന്നര്‍‌ത്ഥം.
    "തേഞ്ഞൊരു ചന്ദ്രക്കല വാനവീഥിയില്‍നിന്ന്‌
    മാഞ്ഞുപോവുന്നൂ, നേരം ഉടനേ പുലര്‍ന്നേക്കും"... ഇവിടെ "വൈരുദ്ധ്യം"

    കുട്ടാ. ആ പെങ്കൊച്ചിന്റച്ഛനെങ്ങാനുമാകുമോ ലാ കത്തു കിട്ടിയിരിക്കുക?
    അയ്യോ! ആണേല്‍ ഈയിരുന്നു പൂവിടുന്ന മോഹമൊക്കെ.....അങ്ങേര്.. ഹോ!
    :)

    ReplyDelete
  4. ലളിത മനോഹരം
    തുടരുക വീണ്ടും

    ReplyDelete
  5. പ്രിയ ഉറുമ്പേ,
    നന്ദി, അടിക്കുന്നതിനു മുന്‍പ്‌
    "സര്‍വ വിഘ്നോപശാന്തയേ"
    എന്നുകൂടിപറഞ്ഞിരുന്നെങ്കില്‍ !

    പ്രിയ നിഷ്‌..
    താങ്കളുടെ നിരീക്ഷണം അപാരം.
    രണ്ടു ദിവസം, നാലുപ്രാവശ്യ
    മായാണ്‌ അതെഴുതിത്തീര്‍ത്തത്‌
    അപ്പോള്‍ എനിക്കീ വൈരുധ്യം
    മനസ്സില്‍ വന്നില്ല. നിരുപാധികം
    മാപ്പുചോദിക്കുന്നു. അടുത്തുതന്നെ
    പ്രേമഗീതങ്ങള്‍...'പ്രണയഗീതങ്ങള്‍'ആയി പുസ്തകമാക്കുന്നുണ്ട്‌.
    അപ്പോള്‍ ഈഭാഗം എഡിറ്റ്‌ ചെയ്ത്‌
    ശരിയാക്കും. ഒരുപാടൊരുപാട്‌
    നന്ദി...
    ("വീണ്ടും ഇതുവഴി വരില്ലേ, ആനകളേയും തെളിച്ചുകൊണ്ട്‌?"
    ഓ പി ഒളശ്ശ, ഒളശ്ശ പി ഓ)

    ഡിയര്‍ ആല്‍പി,
    താങ്ക്‌ യൂ, ഏ തൗസന്‍ഡ്‌ റ്റൈംസ്‌

    ReplyDelete