Wednesday, September 5, 2007

ഹരി, മുരളി...


ഹരി;* തന്‍ മുരളിയില്‍ 'മിയാകീ മല്‍ഹാറി'ന്റെ
സ്വരഗംഗയില്‍ നീന്താന്‍ ജീവനിശ്വാസമേകെ
അരികത്തിരുന്നൂനീ, എന്‍കരംഗ്രഹിച്ചന്ന്
ചെറുപുഞ്ചിരിയോടെ ഷണ്മുഖാനന്ദ ഹാളില്‍

നിറഞ്ഞൂ പിന്നെ നിന്റെ മിഴികള്‍, സ്വപ്നങ്ങള്‍തന്‍
നിറദീപങ്ങള്‍, ഏതോ മുജ്ജന്മസ്മരണയാല്‍
വിറച്ചു മെല്ലെ നിന്റെ ചൊടികള്‍, വിരലുകള്‍-
നിറഞ്ഞൂ രാഗാലാപം ഹാളിലും, മനസ്സിലും

വിരഹാര്‍ദ്രയാം രാധ, യമുനാ തീരം, സന്ധ്യ,
കരിമേഘങ്ങള്‍ മെല്ലെ ഉയരുന്നൂ, രാഗവും
അരികേ പ്രാണേശ്വരി വിതുമ്പീടവേ ഞാനും
കരഞ്ഞുപോയീടുമോ എന്നുള്ളില്‍ ഭയം തോന്നി

* ഹരിപ്രസാദ്‌ ചൗരാസിയ

2 comments:

  1. kannanenne vilicho ravil eeravil.kazhinja43 varshamayi thanne enikkariyam.than ennumuthala kalidasanayatu.sangeethadevata prasadichu enna thonnunnatu.kavitha ugranayittundu.congragulations

    ReplyDelete
  2. എന്റെഡോ...
    സ്വാതിതിരുനാള്‍ പാടിയിട്ടുണ്ട്‌
    "ആരോടു ചൊല്‍വേനോ
    അഴലുള്ളതെല്ലാം
    ആരോമലേ സഖീ
    നിന്നോടല്ലാതേ"
    എന്റെ ഉള്ളില്‍ (നീ മൂലം) തിങ്ങിനിറയുന്ന
    വാക്കുകള്‍ കടലാസ്സില്‍ പകര്‍ത്തുന്ന പണിയേ
    ഞാന്‍ ചെയ്യുന്നുള്ളൂ.
    അതു നല്ലതായെങ്കില്‍, അതുന്റെ ക്രെഡിറ്റ്‌
    മുഴുവന്‍ നിനക്ക്‌ മാത്രം
    എനിക്കു നന്ദിയുണ്ട്‌, വളരെ, വളരെ

    ReplyDelete