Monday, September 17, 2007

ഉണ്ണിക്കണ്ണാ


കണ്ണുകള്‍ക്കുള്‍ക്കാഴ്ചയേകുവാന്‍ കാര്‍മുകില്‍-
വര്‍ണ്ണാ, നിന്‍ ദര്‍ശനമുണ്ടാവണം
കാതുകള്‍ ഗാനാമൃതം ശ്രവിച്ചീടുവാന്‍
കോലക്കുഴലിന്റെ നാദം വേണം

ജന്മങ്ങളേറെ കടന്നു ഞാനിങ്ങെത്തി
നിന്മേനിയെന്നും കണികാണുവാന്‍
എന്നുള്ളില്‍ ആത്മഹര്‍ഷങ്ങളുണര്‍ത്തുവാന്‍
എന്നുമെന്നോടൊപ്പമുണ്ടാവണം

വെണ്ണ നേദിക്കാനെന്‍ കയ്യിലില്ലാ നിന്നെ-
വര്‍ണ്ണിക്കാന്‍ വാക്കുകളൊട്ടുമില്ല
കണ്ണാ, എനിക്കൊന്നും വേണ്ട; നീയെന്നെതൃ-
ക്കണ്ണാലിടയ്ക്കൊന്നുഴിഞ്ഞാല്‍ മതി..

--------------------------------------

ഇന്നലെ, അംബലപ്പുഴ പോയിരുന്നു.
കണ്ണനെക്കണ്ടെന്റെ കണ്‍ നിറഞ്ഞൂ

3 comments:

  1. കുട്ടന്‍‍,
    വരിക‌ളില്‍ ഭക്തിയുണ്ട്. ശ്രീകൃഷ്ണസ്വാമി അനുഗ്രഹിയ്ക്കട്ടെ.
    അമ്പല‌പ്പുഴക്കണ്ണന്‍ എന്റെ കാര്യമൊന്നും ചോദിച്ചില്ലേ?
    ഞാനാ നാട്ടുകാര‌നും പുള്ളിയുടെ അടുത്ത ആ‌ളുമാണേ.
    :)

    പിന്നെ "അംബലപ്പുഴ" അല്ല അമ്പല‌പ്പുഴ ആണ്.

    ReplyDelete
  2. പ്രിയ നിഷ്‌...
    എന്റെ വളരെ മുമ്പത്തെ ഒരു പോസ്റ്റ്‌ ഉണ്ട്‌

    വെണ്ണയ്കായാശമൂത്തിട്ടതുകുറെചുളുവില്‍ കട്ടുതിന്നും കുളിയ്ക്കും
    പെണ്ണുങ്ങള്‍ തന്റെ തുണിയും പണ്ടു നീ കട്ടതല്ലേ
    എന്നാല്‍, കളവുകളധികം ചെയ്തിടാതുള്ളൊരെന്നെ
    കണ്ണാ, കാരുണ്യസിന്ധോ, വിരവിലിനിയും കാത്തുകൊണ്ടീടണം നീ

    ഇത്ര ഭംഗിയുള്ള ഉണ്ണിക്കണ്ണനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഇത്ര
    മധുരിയ്ക്കുന്ന പായസം കുടിച്ചിട്ടുമില്ല.സത്യം.
    ഒന്നും പ്രാര്‍ഥിച്ചില്ല; നല്ലതു തോന്നിക്കണേ എന്നല്ലാതെ.
    ഇവിടെ വന്നതിനും, കമന്റ്‌ ഇട്ടതിനും, വളരെ നന്ദി, അംബലപ്പുഴക്കാരാ...

    ReplyDelete
  3. കുട്ടന്‍,

    അതും കൊള്ളാം!
    അതു മതി. പിന്നെ കാര്യങ്ങ‌ളൊക്കെ അദ്ദ്യം നോക്കിക്കോ‌ളും. :)
    പിന്നെ മനസ്സുരുകി വി‌ളിച്ചാല്‍.... അവിടെക്കാ‌ണും ഒരു പിടിവ‌ള്ളിയുമായി.
    ഇതും അനുഭവിച്ച‌റിഞ്ഞ സത്യം!

    ReplyDelete