സുഗന്ധസ്വപ്നം
എന്നുമാമുഖം മാത്രമോര്‍മ്മിയ്ക്കയാല്‍
വന്നു, നീയെന്റെ സ്വപ്നത്തിലിന്നലെ
ഒന്നുമെന്നോട് ചൊല്ലിയതില്ല നീ
ഒന്നുമ്മിണ്ടാനെനിയ്ക്കും കഴിഞ്ഞില്ല.
അന്ന്, യാത്രചൊല്ലുമ്പൊഴെത്തെക്കാളു-
മൊന്നുകൂടി തടിച്ചു, മിനുത്തു നീ.
കണ്ണിലെനിലാ,വാവശ്യപുഞ്ചിരി
എന്നിവയ്ക്കൊരു മാറ്റവും കണ്ടില്ല.
എന്നെയിട്ടേച്ച് പോവല്ലേ, പോവല്ലേ
എന്ന് ഞാനെത്ര കേണു പറഞ്ഞിട്ടും
മഞ്ഞണിഞ്ഞ നിശാശലഭത്തെപ്പോല്‍
മാഞ്ഞുപോയ് അകലങ്ങളിലേയ്ക്ക് നീ.
പിന്നെയെപ്പൊഴോ കണ്ണുതുറന്നു ഞാന്‍
നിന്നെനോക്കി യരികിലും ദൂരെയും
നിന്റെ ദേഹസുഗന്ധമപ്പോഴുമെന്‍
മുന്നില്‍നിന്ന് നിറവതറിഞ്ഞു, ഞാന്‍
Friday, June 6, 2008
Subscribe to:
Post Comments (Atom)
കുട്ടന്‍ജി....നന്നായിരിക്കുന്നു, ആശംസകള്‍
ReplyDeleteനന്ദി, ഫസല്‍..
ReplyDeleteസാരമില്ലെന്നേ....
ReplyDelete