Monday, June 16, 2008
റ്റെലിഫോണ്‍
നിന്നോട് മിണ്ടുവാനൊത്തില്ല രണ്ടുനാള്‍
പൊന്നേ, പണിത്തിരക്കായിരുന്നു.
ഒന്നുമില്ലേലുമാക്കൊഞ്ചല്‍ കേള്‍ക്കാനായി-
യെന്നുമെന്‍ കാത് കൊതിച്ചിരുന്നു.
ആദ്യത്തെയാ"ഹലോ"യില്‍ത്തന്നെയെന്നുള്ളില്‍
ഏതോശരത്ക്കാല സന്ധ്യ പൂക്കും.
ശീതളമായൊരു ഛായയിലേയ്ക്കുള്ള
വാതായനങ്ങള്‍ തുറക്കയായീ..
മെല്ലെക്കുണുങ്ങിയൊഴുകിയകലുന്ന
കല്ലോലിനിയില്‍ വീണെന്നപോലെ
എല്ലാംമറഞ്ഞ് മറന്നുപോകും ദൂര-
മില്ലാതെയാവും, സ്ഥല, കാലവും.
പിന്നെ, കുറേക്കഴിഞ്ഞാണു ഞാനെത്തുക-
യെന്നില്‍; കഴിഞ്ഞ നിമിഷങ്ങളെ
ഒന്നുമുണ്ടാവില്ലയോര്‍മ്മയില്‍ ആശബ്ദ-
മൊന്നുമാത്രം, പിന്നെ നിന്‍മുഖവും
Subscribe to:
Post Comments (Atom)
പതിവു പോലെ നന്നായി, മാഷേ.
ReplyDelete:)
:)
ReplyDeleteശ്രീ..രണ്ടു നാള്‍ മിണ്ടാതിരുന്നതാണൊ നന്നായിയെന്നു പറയുന്നത്..!
ReplyDeleteഎന്റെ ഫോണിലേക്ക് ആരും വിളിക്കാറില്ല. അതുകൊണ്ട് ആരുടെയെങ്കിലും ഫോണില്‍ നിന്ന് ഞാന്‍ എന്റെ ഫോണിലേക്ക് റിങ് ചെയ്യും. അങ്ങിനെയെങ്കിലും എന്റെ ഫോണിന്റെ ബെല്ലടി കേള്‍ക്കാലൊ.
ശ്രീ, സാല്‍ജോ നന്ദിയറിയിക്കുന്നു.
ReplyDeleteകുഞ്ഞാ, നമ്പര്‍ തരൂ, ഞാന്‍ വിളിയ്ക്കാം