Sunday, June 22, 2008

ചേതോഹരം

കെട്ടിപ്പുണര്‍ന്നാത്മനിര്‍വൃതികൊള്ളവേ
പെട്ടെന്ന്‌തന്നെ മേല്‍സ്ഥായിയിലെത്തി, ആ
പാട്ട്‌ നിലച്ചു; താളത്തിന്റെയാവേഗ-
മൊട്ടുതളര്‍ന്ന കടുംതുടിയായ്‌; അടി-
ത്തട്ടുകാണാത്ത കിണറ്റിനാഴങ്ങളില്‍-
പ്പെട്ട്‌ തഴോട്ട്‌, താഴോട്ട്‌ കുതിയ്ക്കവേ..
പൊന്‍താരകങ്ങള്‍ മനസ്സിന്നാകാശത്ത്‌
കണ്‍ചിമ്മി ചിമ്മിച്ചിരിച്ചതും മാഞ്ഞുപോയ്‌
വെണ്മേഘമാലയ്ക്കിടയില്‍ വെളിച്ചത്തിന്‍
തന്മാത്രകള്‍ അലിഞ്ഞില്ലാതെയാകയായ്‌
എങ്ങും നിശ്ശബ്ദത ബോധമനസ്സിതില്‍
തിങ്ങുന്ന ശൂന്യത; പിന്നെ, പ്രളയമായ്‌!

ഏതൊകരയിലണഞ്ഞു പിന്നീടൊരു
ഭീദിതസ്വപ്നത്തില്‍ നിന്നുണര്‍ന്നെന്നപോല്‍
ഏതോ വിധി തന്നൊരാ അനുഭൂതിയെ
ചേതോഹരം എന്ന് പേര്‍ ചൊല്ലിടുന്നു, ഞാന്‍

4 comments:

  1. കവിതകള്‍ക്കൊരു
    നല്ല താളമുണ്ട്‌...പക്ഷെ
    [i hope u wont
    mind my coment]
    ഒന്നുകൂടി റീറൈറ്റ്‌ ചെയ്ത്‌
    നന്നാക്കാമെന്നൊരു തോന്നല്‍...

    ReplyDelete
  2. നല്ല വരികള്‍ മാഷെ

    ReplyDelete
  3. വെറുമൊരു സ്വപ്നമാണോ ഇത്....

    ReplyDelete
  4. പ്രിയ നിഗൂഡ്,
    I don't mind. In fact, your suggestions always have my attention. ഒരു ബോധധാരപോലെ വാര്‍ന്ന് വീഴുന്നവയാണ്ഞാനെഴുതുന്നത്. ചെറിയ തോതില്‍ എഡിറ്റ് ചെയ്യാറുണ്ട്. റീറൈറ്റ് ചെയ്ത് നന്നാക്കന്‍ നോക്കാറില്ല്ല. എന്നോട് ക്ഷമിയ്ക്കൂ.
    നന്ദി, അനൂപ്.
    അല്ല, ശിവ. ആഹ്ലാദദായകമായ ഒരു രതിയുടെ വിവിധ തലങ്ങളിലുള്ള പുരുഷാനുഭവത്തെ വരച്ചുകാട്ടാനായിരുന്നു, എന്റെ ശ്രമം. താങ്കള്‍ക്കത് മനസ്സിലായെങ്കില്‍ എനിയ്ക്ക് സന്തോഷമായി..

    ReplyDelete