Saturday, June 28, 2008
കിനാക്കിളി
മെല്ലെവന്നെന്റെ കിനാവിന്റെയേകാന്ത
ചില്ലുജനാലയില്‍ പൂഞ്ചിറകാലൊരു
പല്ലവികോറി, തിരികെയാപൂമര-
ച്ചില്ലയിലേയ്ക്ക് പറന്നൊരു പൈങ്കിളീ,
കട്ടിലില്‍നിന്നെണീയ്ക്കാതെ, നിദ്രാദേവി
വിട്ടുപോയിട്ടും നയനങ്ങളെപ്പാതി-
പൂട്ടി, ആലസ്യം മുഴുവന്‍ നുകര്‍ന്നുകൊ-
ണ്ടൊട്ടുനേരം കിടന്നീടവേയോര്‍ത്തു, ഞാന്‍.
ഇന്നലെ, പാതിമയക്കത്തിലാവണം
വന്നതവളെന്‍ കവിളിലും, ചുണ്ടിലും
തന്ന മധുരിയ്ക്കുമായിരം ചുംബന-
മിന്നീപുലര്‍വേള ധന്യമാക്കീടുന്നു.
ഇന്ന്, ഞാനെങ്ങുപോയീടിലും; എന്തൊക്കെ-
യെന്നെത്തെയുംപോലെ ചെയ്യുമെന്നാകിലും
എന്നെ വിടാതെ, പിന്നാലെ വന്നീടുമെന്‍
പൊന്നേ, വിടര്‍ന്ന നിന്‍കണ്ണുകള്‍. നിശ്ചയം!
Subscribe to:
Post Comments (Atom)
ഞാനും ഇതനുഭവിച്ചിട്ടുണ്ട്
ReplyDeleteവാക്കുകളില്‍ ആക്കിയതിന് നന്ദി
അതും സുന്ദരതാളത്തില്‍
മലയാല്ലത്തിന്റെ താളം
ഇത്തരം കവിതകള്‍ എനിക്കൊരുപാടിഷ്ടമാ..........
നന്ദി, ഹരി.
ReplyDelete