Sunday, June 15, 2008
അന്തവും, കുന്തവും
ചുറ്റുംകുറേപ്പേര്‍ ചിരിച്ചുനില്‍ക്കെ സ്നേഹ-
മിറ്റുവീഴുന്നതായ് തോന്നും.
മറ്റുള്ളവരേ മനസ്സിലാക്കുന്നതില്‍
തെറ്റുപറ്റുന്നെനിയ്ക്കിന്നും.
ആയിരം മണ്‍കുടത്തിന്റെ വായ് മൂടിടാ-
മാവില്ലൊരുനാവ് കെട്ടാന്‍
ആയിരംപേര്‍ നല്ലതെന്ന് ചൊന്നാകിലു-
മാവില്ലൊരുത്തന്‍ പഴിയ്ക്കും.
പഞ്ചാരവാക്കുകളോതുന്ന കാമുകി
തഞ്ചം ലഭിച്ചാല്‍ ചതിയ്ക്കും
കൊഞ്ചിക്കുഴയുന്ന നേരത്ത്‌പോലുമാ-
നെഞ്ചില്‍ മറ്റാരാനുമാവാം.
"ഇന്നലെക്കണ്ടതേയില്ല നീയെങ്ങുപോയ്?"
എന്ന് ചിരിച്ചു ചോദിയ്ക്കും.
"ഒന്നുകൂടണ്ടെ നമുക്ക്?" ചോദിപ്പവര്‍
ഒന്നും സുഹൃത്തുക്കളല്ല.
എന്താണ് ജീവിതമെന്നതറിവില്ല
എന്താണ് സൗഹൃദം?, സ്നേഹം?
ചിന്തിയ്ക്കിലില്ലാ ഒരര്‍ത്ഥവു, മെങ്കിലോ
ചിന്തിച്ചില്ലേലില്ല കുന്തം!
Subscribe to:
Post Comments (Atom)
നാമും
ReplyDeleteഇങ്ങനെയൊക്കെത്തന്നെയല്ലെ?
ജീവിതത്തിന്റെയീ ദുസ്സഖ നീറ്റലി-
ReplyDeleteന്നേറെ ച്ചെറിയൊരു ചിപ്പിലാക്കി
കണ്‍ ചിമ്മുമാറുണ്മയേറ്റി,യൊട്ടാര്‍ -
ജ്ജവം തിങ്ങും വരച്ച വരികള്‍ .....