Tuesday, February 10, 2009

കാട്‌

ഒരുപൂങ്കുയില്‍നാദമകലെനിന്നുയരുന്നു.
അരുവിതന്നോളത്തില്‍ ചെറുമത്സ്യമിളകുന്നു.
ഒരുകുളിര്‍ത്തെന്നല്‍വന്നരികത്തണയുന്നു.
അരുമയാമൊരുഗന്ധമകതാരില്‍നിറയുന്നു.

തലമൂടി,മ‍ഞ്ഞിന്‍പുതപ്പിട്ടചില്ലകളില്‍
മലയണ്ണാക്കൂട്ടങ്ങളോടിക്കളിയ്ക്കുന്നു.
ഇലകള്‍ക്കിടയിലൂടുദയാര്‍ക്കരശ്മികള്‍
തലനീട്ടി,വെള്ളിനൂലിഴകള്‍നെയ്തീടുന്നു.

കരിയിലകള്‍,കാട്ടുകമ്പിവകളാല്‍മൂടിയ
ചെറിയൊരുനടപ്പാതയിവിടെത്തുടങ്ങുന്നു.
അറിയില്ല,തെവിടെയാണെത്തുക,കാടിന്റെ
മറുഭാഗവും വിജനസ്ഥലിതന്നെയായിടാം.

നനുനനുത്തോരീയിളംവായുവെന്നുടെ
മനസ്സില്‍നിറയ്ക്കുന്നൊരനുഭൂതി ചുറ്റിലും
മണിവേണുനാദമായുയരുന്നീ കാട്ടിലും
അനുരാഗിണിയെന്റെയരികത്ത്‌വന്നപോല്‍

4 comments:

  1. വളരെ മനോഹരമായ വര്‍ണ്ണന...........ഒരു ചിത്രത്തിലെന്നപോലെ കണ്മുന്നില്‍ തെളിയുന്നു വരികളിലൂടെയൊരു കാട്‌.......മനോഹരമായിട്ടുണ്ട്‌......

    ReplyDelete
  2. കുട്ടേട്ടാ..കാട് കൊള്ളാം വരികളില്‍..പക്ഷെ ഇന്നെവിടെയാണ് കാട് അനുഭവിക്കാന്‍ കഴിയുക? കാട് ഭാവനയില്‍ മാത്രമായൊതുങ്ങിയേക്കാം..എഴുത്ത് തുടരുക..

    ReplyDelete
  3. ഭദ്രയോടും, ആദ്യമായി വന്ന സുരേഷിനോടും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു..

    ReplyDelete
  4. സ്വാഗതം, സാദിക്. താങ്കളെ നിരാശപ്പെടുത്താതിരിയ്ക്കാന്‍ ഞാന്‍ പരമാവധി ശ്രമിയ്ക്കാം..

    ReplyDelete