ആകാശഗംഗകള്‍ക്കുമപ്പുറത്തായി കാണാ-
നാകാത്തനിരവധി 'യൂഥ'ങ്ങളുണ്ടാമതില്‍
ഏകാന്തമൊരുതാരാപഥത്തിലൊരിടത്തായ്
ഹാ!,കാത്തിരിപ്പുണ്ടാമോ ജീവന്റെകണികകള്‍?
എത്രയുഗങ്ങള്‍വേണ്ടിവന്നൂ ധൂളികളീ ധ-
രിത്രിയായ് മാറാന്‍, ജീവകോശങ്ങളുണ്ടായീടാന്‍?
രാത്രികള്‍, പകലുകള്‍ മാറിമാറിവന്നൂ പി-
ന്നെത്രനാള്‍കഴിഞ്ഞൂ വാനരനീനരനാവാന്‍?
ആദിയന്തങ്ങളില്ലാതുള്ളൊരീപ്രപഞ്ചത്തെ
ബോധമണ്ഢലത്തിലൂടറിഞ്ഞ ഋഷീശ്വര്‍തന്‍
സാധന നമുക്കേകീ പ്രണവബീജാക്ഷരം
സാദരം ഓം കാരത്തെ നമുക്കും ജപിച്ചീടാം
Tuesday, February 24, 2009
Subscribe to:
Post Comments (Atom)
ഓംകാരത്തെ ഞാനും ജപിയ്ക്കുന്നു......ആകാശവും ഭൂമിയും അഗ്നിയും വായുവും ജലവും ജീവനുമെല്ലാം അതിനുള്ളിലല്ലേ....
ReplyDeleteവളരെ അര്‍ത്‌ഥവത്തായ വരികള്‍......
ഓ:ടോ: മെയില്‍ ചെക്കു ചെയ്യുക
നന്ദി..ഷീലാ.
ReplyDeletenice one.... kuttan...
ReplyDelete