ചെമ്പനീര്‍പ്പൂപോല്‍തുടുത്തകവിള്‍ത്തടം
ചുംബനമേറ്റ് ചുവന്നു.
ചമ്പകപ്പൂമരച്ചോട്ടില്‍സന്ധ്യക്കവള്‍
കമ്പിതഗാത്രയായ് നിന്നു..
ഇല്ല,സമയമധികമായിട്ടൊന്നു-
മില്ല,നിലാവുദിച്ചില്ല.
അല്ലിമലര്‍ക്കാവില്‍പൂജയ്ക്ക് നേരമായ്
മല്ലീശരന്‍വിടുന്നില്ല..
എത്രലഭിച്ചാലുമാസ്നേഹസാമീപ്യ-
മെത്രയനുഭവിച്ചാലും,
കത്തുമെന്നാശതീരില്ല,അത്‌എന്റെ
മുത്തിനും നന്നായറിയാം..
Thursday, February 12, 2009
Subscribe to:
Post Comments (Atom)
പ്രണയിയ്ക്കുന്നവരങ്ങനെയാണ്....പരസ്പരസാമീപ്യമെപ്പോഴും കൊതിയ്ക്കും......വിരഹം അതൊരു നിമിഷത്തേയ്ക്കായാലും സഹിയ്ക്കില്ല......
ReplyDeleteമനോഹരമായിട്ടുണ്ട്......
ശ്ശോ, ഈ ആള്‍ക്ക് എന്തൊക്കെ അറിയാം..
ReplyDelete(ഒരിയ്ക്കലെങ്കിലും പ്രേമിച്ചിട്ടില്ലാത്തവരുണ്ടാവില്ല, മനുഷ്യരില്‍.)
നല്ല പ്രാസം :)
ReplyDeleteനല്ല ഭാവന, എങ്കിലും പ്രാസത്തിനായി ചേർത്ത കമ്പിതഗാത്ര ഒഴിവാക്കാമായിരുന്നു. ചരണം (എത്രലഭിച്ചാലും....) ഒന്നുകൂടി ഫർണീഷ് ചെയ്യാമായിരുന്നു എന്നു തോന്നുന്നു.
ReplyDeleteപാടാൻ സുഖമുണ്ട് കേട്ടോ...
ഇനിയും പോരട്ടേ, പ്രേമഗീതങ്ങൾ...
ആശംസകളടോടെ...
എത്രലഭിച്ചാലുമാസ്നേഹസാമീപ്യ-
ReplyDeleteമെത്രയനുഭവിച്ചാലും,
കത്തുമെന്നാശതീരില്ല,അത്‌എന്റെ
മുത്തിനും നന്നായറിയാം..
നല്ല വരികള്‍ ... കൊള്ളാം
ചങ്കരന് നന്ദി..
ReplyDeleteഹംബട, ചെറിയനാടന്‍ പിടിച്ചു കളഞ്ഞല്ലൊ. ഒരു ആവേശത്തില്‍ എഴുതിപ്പോകുന്നതാണ്. ഇനി, ശ്രദ്ധിച്ചോളാം. നന്ദി.
മൈ ക്രാക്..നോടും.