കരിമുകില്‍നിറയുമ്പോള്‍ എന്മനസ്സാംനഭസ്സില്‍
വരുമൊരുമഴവില്ലിന്‍ വര്‍ണ്ണമോടക്ഷരങ്ങള്‍
ചെറിയൊരുകുളിര്‍കാറ്റായ് പിന്നെയെന്‍ശോകമാകെ
പരിചൊടകലെയാക്കും ദേവിയെകൈതൊഴുന്നേന്‍.
ഒരുപിടിമണമില്ലാ പൂക്കളല്ലാതെയെന്റെ
കരമിതില്‍തരുവാനായ്, വേറെയാതൊന്നുമില്ല
ചരണമടിയനെന്നും കുമ്പിടാംനീവരങ്ങള്‍
വിരവിനൊടിവനേകാന്‍ കൂപ്പുകൈനീട്ടിടാം ഞാന്‍
സ്വരമൊഴുകണമെന്നും എന്റെനാവിങ്കല്‍നിന്നും
വിരിയണമെഴുതുമ്പോള്‍ അക്ഷരപ്പുഷ്പജാലം
ചൊരിയണമിനിയെന്നില്‍ അന്ധകാരത്തെമാറ്റാന്‍
ചെറുതിരിയണയാതേ നീകൊളുത്തേണമംബേ
Tuesday, March 3, 2009
Subscribe to:
Post Comments (Atom)
സര്‍വ്വാഭീഷ്ടദായിനിയായ ദേവി എല്ലാ അഭീഷ്ടങ്ങളും സാധിച്ചു തരട്ടേയെന്നു പ്രാര്‍ത്‌ഥിയ്ക്കുന്നു......
ReplyDeleteഓ:ടോ: ഇപ്പോള്‍ ബ്ലോഗുകള്‍ക്കൊന്നും കമന്റിടാന്‍ പറ്റുന്നില്ല.....വലിയ തിരക്കാണ്.......ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട വഴിത്തിരിവിലാണ്......ഞങ്ങള്‍ നാട്ടില്‍ സെറ്റിലാവാന്‍ തീരുമാനിച്ചു.....അതിന്റെ തയ്യാറെടുപ്പിലാണ്...ഒരുപാടു കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്......കമന്റിടുന്നില്ലന്നേയുള്ളൂ ....എല്ലാ പോസ്റ്റുകളും വായിയ്ക്കുന്നുണ്ട്......എക്കാലത്തേയും ഈ വലിയ വായനക്കാരി ആ പതിവു മുടക്കിയിട്ടില്ല......
ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ നന്ദി പറയുന്നു. എല്ലാ ഉദ്യമങ്ങളും വിജയിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിയ്ക്കുകയും ചെയ്യുന്നു. പരിമിതികള്‍ ഏറെയുണ്ടെങ്കിലും, ഒരു സുഹൃത്തിന്റെ സഹായം എപ്പോഴെങ്കിലും വേണമെന്ന് തോന്നിയാല്‍ ദയവായി എന്റെ പേര്‍ ആദ്യം ഓര്‍ക്കുക.
ReplyDeleteസ്നേഹത്തോടെ,