അരികിലോ അകലെയോ കുളിരേകുവാനില്ല
ഒരുമരുപ്പച്ചയീമരുഭൂമിയില്‍
ഉരുകിത്തിളയ്കുന്നൊരീവെയില്‍ച്ചൂടെന്റെ
കരളിലുംനിറയുന്നതറിയുന്നു ഞാന്‍.
പിരിയവേ,യാത്രാമൊഴിയ്ക്കായി വാക്കുകള്‍
തിരയവേ,അന്നാത്രിസന്ധ്യയിലെ
ഇരുളിലുംകണ്ടു ഞാന്‍ നീരിറ്റിനിന്നൊരാ
കരിമഷിയെഴുതിയമിഴിയിണകള്‍.
വിരലുകള്‍കയ്യില്‍മുറുകവേചോദിച്ചു
തിരികെയെത്തുംവരെ കാക്കുമോ നീ?
ഉരിയാടിയില്ലനീയൊന്നുമന്നെന്നോട്
അറിയാമെനിയ്ക്ക് നിന്‍ അന്തരംഗം.
ഇരുള്‍വന്ന്നിറയവേ ഒറ്റയ്ക്ക് വാനിലെ
തിരികളെനോക്കി ഞാനിങ്ങിരിയ്ക്കും.
അറിയുമോ?,എത്രയുംവേഗമെനിയ്ക്‌ക്‍നിന്‍
അരികിലെത്തീടാന്‍ തിടുക്കമായീ
Tuesday, March 24, 2009
Subscribe to:
Post Comments (Atom)
"ഇരുളിലുംകണ്ടു ഞാന്‍ നീരിറ്റിനിന്നൊരാ
ReplyDeleteകരിമഷിയെഴുതിയമിഴിയിണകള്‍."
കൊള്ളാം മാഷേ. താങ്കള്‍ വളരെ നനായി എഴുതുന്നല്ലോ.
നന്ദി, വീണ്ടും വരിക..
ReplyDelete