അനുരാഗമോ?,എനിയ്ക്കറിയില്ലിതെന്നുള്ളി-
ലുണരന്നു മണിവേണുമൃദുരാഗമായ്
അനുമാത്രകേള്‍പ്പൂ ഞാന്‍ ആരോവിളിച്ചപോല്‍
മനതാരില്‍നിന്‍നാമമൊന്നുമാത്രം.
ഒരുവിളിപ്പാടിന്നുമകലെവെച്ചേ ദീപ-
മെരിയുമാമിഴികളെനിയ്ക്കുകാണാം
അരികിലെങ്ങാനുമാണെങ്കില്‍ പെരുമ്പറ
കരളില്‍മുഴങ്ങാന്‍തുടങ്ങുകയായ്
പലവട്ടമുരുവിട്ടുറപ്പിച്ചവാക്കുകള്‍
ജലധാരപോലുള്ളിലുയരുമെന്നാല്‍,
സ്ഥലകാലവിഭ്രമത്താല്‍, അവളെത്തിയാല്‍
പലവഴിതിരിയും, വരില്ലനാവില്‍.
ഒരുവട്ടമെങ്കിലുംകണ്ടില്ലയെങ്കില-
ന്നുരുകിത്തിളയ്ക്കുമെന്നന്തരംഗം,
ഒരുനോക്‌ക്‍കാണുവാന്‍മാത്രംകൊതിച്ചിടും.
അറിയില്ലിതനുരാഗമായിരിയ്ക്കാം
Friday, March 6, 2009
Subscribe to:
Post Comments (Atom)
മനോഹരമായിരിക്കുന്നു
ReplyDeleteആശംസകള്‍
അത് ആദ്യമായത് കൊണ്ടാ പതുക്കെ പതുക്കെ മാറിക്കോളും...
ReplyDeleteനന്നായിട്ടോ..
അനുരാഗമോ?,എനിയ്ക്കറിയില്ലിതെന്നുള്ളി-
ReplyDeleteലുണരന്നു മണിവേണുമൃദുരാഗമായ്
അനുമാത്രകേള്‍പ്പൂ ഞാന്‍ ആരോവിളിച്ചപോല്‍
മനതാരില്‍നിന്‍നാമമൊന്നുമാത്രം..നന്നായിരിക്കുന്നു.
ഒരുവട്ടമെങ്കിലുംകണ്ടില്ലയെങ്കില-
ReplyDeleteന്നുരുകിത്തിളയ്ക്കുമെന്നന്തരംഗം,
ഒരുനോക്‌ക്‍കാണുവാന്‍മാത്രംകൊതിച്ചിടും.
അറിയില്ലിതനുരാഗമായിരിയ്ക്കാം
വളരെ നന്നായിട്ടുണ്ട്...*
വീട് പെയിന്റ് ചെയ്യല്‍, ചില റിപ്പയറിങ്ങ് പണി എന്നിവമൂലം വീട് ആകെ അലങ്കോലപ്പെട്ടുകിടക്കുകയായിരുന്നു. അതുകൊണ്ട് ഇവീടെവരാനൊത്തില്ല. ദയവായി ക്ഷമിയ്ക്കുക. ഇനി, ഇവിടെ തുടര്‍ന്ന് വരാം.
ReplyDeleteപാവപ്പെട്ടവനും, നജീമിനും, ശ്രീഇടമണ്ണിനും, കെകെഎസ്സിനും നന്ദി..