മഞ്ചാടിതോല്‍ക്കുന്നചുണ്ടില്‍നീയെപ്പൊഴും
പുഞ്ചിരിയൊന്നൊളിപ്പിച്ചിരുന്നൂ
നെഞ്ചില്‍, കുളിര്‍മഴപെയ്തിറങ്ങീ കിളി-
ക്കൊഞ്ചലായ് വാക്കുകള്‍ മാറിയപ്പോള്‍।
ദൂരെ, നീലാകാശസീമയില്‍മിന്നുന്ന
താരകളായ് നിന്റെ കണ്ണിണകള്‍
കൂരിരുള്‍ചുറ്റിലുംമൂടവേയാവഴി-
ത്താര, നീകാണിച്ചുതന്നതല്ലേ?
പിന്നെ, തിരിച്ച് ഞാനെത്തുംവരെ കാത്ത്-
നിന്നില്ല നീ, ഞാനറിഞ്ഞുമില്ല.
എന്നോട് ചൊല്ലിയില്ലാരുമതേപ്പറ്റി
നിന്നെയോ, കണ്ടതേയില്ലയെങ്ങും.
എങ്ങുപോയ് ഓമലേ എന്നെത്തനിച്ചാക്കി-
യെങ്ങുപോയ്? ഞാനലഞ്ഞെത്രതേടി.
വിങ്ങുന്നൊരോര്‍മ്മനീ, ഇന്നുമാദു:ഖത്തില്‍
മുങ്ങുന്നു ഞാന്‍. കരയെത്രദൂരെ?
Tuesday, March 31, 2009
Subscribe to:
Post Comments (Atom)
നന്നായിട്ടുണ്ട് മാഷേ
ReplyDeleteവിങ്ങുന്നൊരോര്‍മ്മനീ, ഇന്നുമാദു:ഖത്തില്‍
ReplyDeleteമുങ്ങുന്നു ഞാന്‍. കരയെത്രദൂരെ?
:)
മഞ്ചാടിതോല്‍ക്കുന്നചുണ്ടില്‍നീയെപ്പൊഴും
ReplyDeleteപുഞ്ചിരിയൊന്നൊളിപ്പിച്ചിരുന്നൂ
ആ പുഞ്ചിരി ഇന്നും ഉണ്ടാകും പേടിക്കണ്ടാ .
ishtaayi..:)
ReplyDeleteകൊള്ളാട്ടോ. ഇഷ്ടമായി ഈ കവിതയും.
ReplyDeleteഎല്ലാവര്‍ക്കും നന്ദി..
ReplyDelete