ചെമ്പനീര്‍ത്താലം നീട്ടും നിന്റെപൂമുറ്റത്തൊരു
ചമ്പകമലരായ്ഞാന്‍ വിടര്‍ന്ന് നിന്നൂവെങ്കില്‍!
തമ്പുരാനര്‍ച്ചിയ്ക്കും നീ, യല്ലെങ്കില്‍ നിന്‍നേത്രങ്ങള്‍
തുമ്പികള്‍പോലേയെന്നില്‍ നൃത്തമാടുവാനെത്തും!
പുല്ലായിരുന്നെങ്കില്‍ ഞാന്‍, നിന്‍നടപ്പാതയിലെ
കല്ലുകള്‍മൂടാം,നിന്റെപാദങ്ങള്‍നോവില്ലല്ലോ
തെല്ലരികത്തായ്മന്ദം കുണുങ്ങിയൊഴുകുന്ന
കല്ലൊലിനിയായെങ്കില്‍, കുളിയ്ക്കാം നിനക്കെന്നില്‍!
മന്ദമാരുതനായി മാറിയെങ്കില്‍,നിന്‍മേനി
ചന്ദനത്തൈലംതൊട്ട പോലെഞാന്‍ കുളിരാകാം
ഇന്ദീവരനേത്രത്തില്‍ ഇളനീര്‍ക്കുഴമ്പാകാം,
സുന്ദരീ, നിന്‍ ചുണ്ടിലെ മുന്തിരിച്ചാറാകാം ഞാന്‍
ചിന്തയില്‍നിറയുന്നൂ നീമാത്രമെപ്പോഴും അ-
തെന്തുകൊണ്ടറിയില്ല; രാഗമോ?, ഉന്മാദമോ?
എന്തിനോകേഴുന്നെന്റെ മനസ്സ് ദു:ഖാര്‍ദ്രമായ്
സന്തതം എനിയ്ക്കെന്നെ തിരിച്ചുതന്നാലും നീ..
Thursday, May 7, 2009
Subscribe to:
Post Comments (Atom)
നിന്‍നേത്രങ്ങള്‍
ReplyDeleteതുമ്പികള്‍പോലേയെന്നില്‍ നൃത്തമാടുവാനെത്തും
മനോഹരമായിരിക്കുന്നു
:)
ReplyDeleteപാവപ്പെട്ടവനോടും (അത്ര പാവപ്പെട്ടവനൊന്നുമല്ല, പ്രൊഫൈലു ഞാന്‍ നോക്കി) ദീപക് രാജിനോടും നന്ദി പറയുന്നു..
ReplyDelete