Wednesday, May 20, 2009

സഖിയോട്‌..


നെഞ്ചിലെന്‍സ്വപ്നങ്ങള്‍തന്‍ ചിതയൊന്നെരിയുമ്പോള്‍
പുഞ്ചിരിപൊഴിക്കുന്നെന്തത്ഭുതം, ചുറ്റുംനില്‍പ്പോര്‍!
പഞ്ചേന്ദ്രിയങ്ങള്‍ എന്നോ മറന്നൂ കടമകള്‍,
മണ്‍ചിരാതൊന്നില്‍ തിരിയണയാനൊരുങ്ങുന്നൂ..

എന്തിനായിരുന്നു നാം കണ്ടതും, അടുത്തതും?
എന്തിനായിയുന്നെന്നില്‍ പ്രണയം വിതച്ചതും?
എന്തിനെന്‍മോഹങ്ങളെ തഴുകിയുണര്‍ത്തിനീ?
എന്തിനെന്‍ഹൃദയംനിന്‍ കളിവീടാക്കിമാറ്റി?

പിന്നെനീയെന്തേയെന്നെ ഇവിടെത്തനിച്ചാക്കി
ഒന്നുമേമൊഴിയാതെ പോയതങ്ങകലേയ്ക്ക്‌?
ഇന്ന്,ഞാനീസന്ധ്യയ്ക്ക്‌,തനിച്ചിരിയ്ക്കുമ്പോഴും
നിന്നോര്‍മ്മ,സഖീ,ഞാനെന്‍ നെഞ്ചോട്‌ചേര്‍ത്തീടുന്നു...

3 comments:

  1. എന്തിനായിരുന്നു ......എന്തിനായിയുന്നെന്നില്‍ പ്രണയം
    ഇവിറെക്കൊയോ എന്തോക്കൊയോ കുഴപ്പങ്ങള്‍

    ReplyDelete
  2. she left or you left her?all these memories make the life worth living.......
    happy writing
    sasneham,
    anu

    ReplyDelete
  3. angakale aaa taram angaye noki oliminnunnundakum
    aa oli angaye tedi varum oru naal
    amita and greeshma

    ReplyDelete