Tuesday, May 19, 2009

കാത്ത്‌നില്‍പ്പ്‌..

അലയുകയാണ്‌ ഞാനിന്നുമേകാകിയായ്‌
അലയാഴിയില്‍പ്പെട്ട ചെറുതോണിപോല്‍
ജലരേഖകള്‍പോലെ മോഹങ്ങളെന്നുള്ളില്‍
പലവുരുതെളിയുന്നു, മാഞ്ഞിടുന്നൂ.

ഒരുതരിവെട്ടമേകാനകലത്തൊരു
ചെറുതാരയൊളിമിന്നി നിന്നിരുന്നൂ
പറയുവാന്‍വയ്യാത്ത സാന്ത്വനമെന്നുമാ
കരുണാര്‍ദ്രമിഴികളില്‍ കണ്ടിരുന്നൂ.

ദിശയറിയാതെ ഞാനുഴറവേ, മാനത്ത്‌
ശശിലേഖ തെളിയാതൊളിച്ച്‌നില്‍പ്പൂ.
അശരണനിവ,നൊഴിവാക്കുവാനാവാത്തൊ-
രശനിപാതംകാത്ത്‌, ഇവിടെനില്‍പ്പൂ..



2 comments:

  1. you can see all that again.please chnage the angle.
    let hopes fill your future.
    sasneham,
    anu

    ReplyDelete
  2. OK, anu,
    But pray, which is that angle?
    The angle of 'depression'? or the angle of 'elevation'? or both?
    thanks for comming and posting a comment
    with lots or love and regards..

    ReplyDelete