Wednesday, May 20, 2009

വിനോദയാത്ര

രണ്ട്‌,പിന്നൊരുപത്തും ദിവസത്തേക്കോര്‍ക്കുട്ടില്‍
ഉണ്ടാവുകില്ല ഞാനെന്നെല്ലാരുമറിഞ്ഞാലും
ലണ്ടനില്‍ പോണൂ, ഒരു റ്റൂറിനായ്‌, കുടുമ്പത്തെ-
ക്കൊണ്ടുപോകണം, വേറെയെങ്ങ്‌ മണ്ടന്മാര്‍ പോവാന്‍?

ഇരുപത്തഞ്ച്‌ മെയ്‌ക്കു പുറപ്പെട്ടീടില്‍ പിന്നെ,
തിരികെവന്നെത്തുക, ജൂണ്‍അഞ്ച്‌ വൈകീട്ടത്രെ..
തിരക്കില്‍ക്കൂടി ഞങ്ങള്‍ അലയുമ്പോഴും, രാത്രി
ഉറങ്ങുമ്പോഴും നിങ്ങളുണ്ടാവും മമ ഹൃത്തില്‍.

ലോകമൊട്ടുക്കും കറങ്ങീടുവാനാശയുണ്ടെ-
ന്നാകിലും, തത്ക്കാലത്തേയ്ക്കിതിനാല്‍ തൃപ്തിപ്പെടാം.
ആകയാല്‍, വിടതരൂ, അല്‍പനാളത്തേ,യ്ക്കെനി-
ക്കേകിടൂ ശുഭയാത്രാശംസകള്‍, പോയ്‌വരട്ടെ..?

7 comments:

  1. ആശംസകൾ കുട്ടാ. യത്രാമംഗളങ്ങൾ.
    (മനോരമ വഴിയിൽ നിന്നു വങ്ങിക്കോളു. :)

    ReplyDelete
  2. ശരി, ഉറുമ്പേ.. പക്ഷേ, “മനോരമ”? അവിടെ നല്ല റ്റോയിലറ്റ് പേപ്പര്‍ വേറെ കിട്ടുമല്ലോ..

    ReplyDelete
  3. dear kuttan,
    wish you a happy and safe journey!
    enjoy life and flash the photos later!
    sasneham,
    anu

    ReplyDelete
  4. മാഷേ, യാത്രയൊക്കെ മംഗളമായി ഭവിക്കട്ടെ...

    ReplyDelete
  5. കുട്ടേട്ടനു യാത്രാമംഗളം !

    ലോകമാകേ കറങ്ങുവാനങ്ങു
    പോകവേ സാറിനേകുവാന്‍
    ക്യ്യിലേതുമില്ലിന്നുഞാന്‍ വെറും -
    കൈയുമായ് കുഴങ്ങുന്നു ഹാ!
    തീര്‍ച്ച തെറ്റാതെയേകിടും കാഴ്ച-
    മെച്ചമാര്‍ന്നൊരീ യാത്രയില്‍
    കണ്‍നിറക്കുക, കാത്തുവയ്ക്കുവാ-
    നിറ്റുവെട്ടമായ് നാളെയും
    പോയ് വരുമ്പോള്‍ മറന്നു വയ്ക്കാതെ
    ക്യ്യിലേന്തണം ചിന്തകള്‍
    ആകുവോളമക്കീശയില്‍ നിറ-
    ച്ചേകണം നറു ശീലുകള്;
    കണ്ടകാഴ്ചകള്‍ നൊന്ത നേരുക-
    ളുണ്ടു കൌതുകം കേള്ക്കുവാന്‍ !

    സ്വന്തമായൊരാള്‍ തന്നെയങ്ങു പോയ്-
    വന്നിടുംവരെ മല്‍സഖേ
    കാത്തിരുന്നിടാം കാവലായ് ചെറു-
    താരകങ്ങള്‍ തെളിച്ചിടും
    വീഥിയില്‍ വഴിക്കണ്ണുമായ് ഞാനു-
    മേതു നേരവും നിശ്ചയം ....

    ReplyDelete
  6. അനുപമ, കല്യാണിക്കുട്ടി, ബൈജു, ഷാജി..
    നന്ദി..

    ReplyDelete