ആരാണുതല്ലിക്കെടുത്തിയതെന്‍മോഹലോഹിതജ്വാലയുണരുന്നതിന്‍മുന്‍പേ
ആരാണുതല്ലിത്തകര്‍ത്തതെന്‍വേണുവിലാദ്യമായ്‌മോഹനരാഗമുണരവേ
ആരാണുസ്നിഗ്ദമെന്നാദ്യാനുരാഗത്തെ വേരോടെനുള്ളിയകലേയ്ക്കെറിഞ്ഞതും
എന്തൊക്കെസാഹസംകാട്ടി ഞാനാമുന്നിലെങ്ങിനേയുംചെന്നുചേരുവാന്‍മാത്രമായ്
എന്തായിരുന്നെന്നറിഞ്ഞിരുന്നില്ലെന്നുംകാണണം, മിണ്ടണമത്രമാത്രംമതി
ചിന്തയിലാകെയാപൂമുഖംമാത്രമായ് എന്നുമുറങ്ങുമ്പോഴും, ഉണരുമ്പോഴും.
എന്തിനേറെ, ഒരുനാള്‍പറഞ്ഞോമനേ, നിന്നോടെനിയ്ക്ക് പ്രണയമാണെന്ന് ഞാന്‍ !
ആക്ഷണം നിന്റെമിഴികള്‍കൂമ്പി,താഴെയുറ്റുനോക്കി,ചെഞ്ചൊടികള്‍വിടരവേ,
ഈക്ഷണംകിട്ടുവാന്‍നീകാത്തിരുന്നതായ്‌ത്തോന്നി, മനസ്സില്‍നിലാമഴപെയ്തുവോ?
പക്ഷേ,യനുവദിച്ചില്ലയാഥാസ്ഥികക്കക്ഷികള്‍, പ്രേമമോ? നീയുമവളുമോ?
പക്ഷിപറന്നകലേയ്ക്കുപോയിക്കൂട്ടില്‍ ഒറ്റയ്ക്കിരുന്നു ഞാനേറെക്കരഞ്ഞുപോയ്
അക്കൊടുംക്രൂരതയേറ്റുവാങ്ങീടുവാന്‍ അത്രചെറുപ്പത്തില്‍ത്തന്നെപഠിച്ചു ഞാന്‍ അക്കഥയോര്‍മ്മിക്കെയിപ്പൊഴുംചുണ്ടത്ത്‌മൊട്ടിടുംനേര്‍ത്തൊരുപുഞ്ചിരിയെങ്കിലും, തിക്കിത്തിരക്കിയെത്തീടുമെന്‍നേത്രത്തിലല്‍പജലം,ഹൃത്തില്‍നഷ്ടബോധത്തിനാല്‍ ഒക്കെ, വിധിയായിരുന്നെന്ന്‌തത്ക്കാലമാശ്വസിയ്ക്കാം, വേറെയില്ലൊരുപോംവഴി.
ആദ്യ പ്രേമം ബാക്കിയാക്കുന്നത് നേത്രത്തിലെ അല്പജലവും ചിലപ്പൊഴെങ്കിലും നേര്‍ത്തപുഞ്ചിരികളും ആണ്. ആശ്വസിക്കാം വേറെ പോംവഴി ഒന്നും ഇല്ല.
ReplyDelete:-) നന്നായിട്ടുണ്ട്..
നന്ദി, പ്രദീപ്..
ReplyDelete1.) ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും പ്രേമിച്ചിട്ടില്ലാത്തവര്‍ ആരുമുണ്ടാവില്ല.
2.) ആദ്യപ്രേമം ഒരു വാക്സിനേഷനാണ്, പിന്നീടൊരിയ്ക്കലും ആ ‘രോഗം’ വരാതിരിയ്ക്കാന്‍..
പക്ഷേ, കൌമാര,യവ്വനോദയത്തില്‍ അതേകുന്ന ആ ഒരു ഹരമുണ്ടല്ലോ,അത് വര്‍ണ്ണനാതീതമല്ലേ ?
പ്രണയം അനുഭവിക്കത്തവരായി ആരെങ്കിലുമുണ്ടോ.!
ReplyDeleteകവിത ഇഷ്ടപ്പെട്ടു.
ഞാനിന്നും പ്രണയത്തിലാണ്.
ReplyDeleteനന്ദി, കുമാരന്‍..
ReplyDeleteനരിക്കുന്നന്‍,ഞാനും...ഇപ്പൊഴും..ഈപ്രായാവസ്ഥകളിലും..സത്യം!
we are in love till the end of our lives.
ReplyDeletethe first love is cherished often with fond memories.but,we have to get recharged and live in the present.
life teaches to be less emotional............
sasneham,
anu