Thursday, October 4, 2007
നെഞ്ചിലെ കുരുവി
ആദ്യമായ്‌കണ്ടന്ന് നിന്നോടനുരാഗ-
മായിരുന്നില്ലെന്റെയുള്ളില്‍
(ആ വികാരം മനസ്സില്‍ തിരിയിട്ടതെ-
ന്നായിരുന്നെന്നറിയില്ല)
ആയിരം നെയ്‌തിരിനാളങ്ങള്‍ തന്‍ പ്രഭ
ആരാധനയോടെ കണ്ടു
ഒന്നുമുരിയാടുവാന്‍ കഴിയാതെ ഞാന്‍
നിന്നുപോയ്, വിസ്മയത്താലേ
ഒന്നു തൊഴുതുവോ, കൈക്കുമ്പിള്‍ കൂപ്പി നിന്‍
മുന്നില്‍, പരിഭ്രമത്താലേ
ഇന്നുമോര്‍ക്കുന്നു ഞാന്‍ ആ നിമിഷങ്ങളെ
ഇന്നലെയാണെന്നപോലെ
കണ്ണുനീര്‍ വര്‍ഷങ്ങള്‍,നിശ്വാസ വേനലുകള്‍
ഒന്നിനും മായ്കാനായില്ല
അറിയുമോ?, ഞാന്‍ കണ്ട സ്വപ്നങ്ങളൊക്കെയി-
ന്നെരിയുന്നൂ, നെഞ്ചിലെ ചിതയില്‍
ഒരുചെറു നിശ്വാസമായ് ഇന്നുമുള്ളിലൊരു
കുരുവി കേഴുന്നൂ, മൃദുവായ്
Subscribe to:
Post Comments (Atom)
നല്ല കവിത ...
ReplyDeleteആദ്യമായി ഞാനവളെ കണ്ടപ്പോള്‍ വട്ടായി കുറച്ചു നേരം നിന്നു...:)
സത്യം...
adyamayikandatheppozhennu visadikarikkamo?ormakalkkenthu sugandham.alle?
ReplyDeletegirija,
ReplyDeleteathokke paranjaal aarkkum manassilaavilla
anginethanne pOtte..