Thursday, December 6, 2007
ശരണം അയ്യപ്പാ..
സങ്കടങ്ങളെയിരു കെട്ടായി തലയേറ്റി
സഹ്യാദ്രിവാഴും രാജകുമാരാ, ഞാന്‍വന്നല്ലോ
സര്‍വ്വവും മറന്നു ഞാന്‍ നെയ്യഭിഷേകം കാണ്‍കെ
സന്തോഷസാഗരമൊ ന്നെന്നുള്ളില്‍ നിറഞ്ഞല്ലോ
മെത്തപോല്‍, കല്ലും മുള്ളും നിറഞ്ഞ പാത, നീയെന്‍
ചിത്തത്തിലുള്ളപ്പോള്‍,അതെത്രയോ സുഗമമായ്
ആര്‍ത്തനായ് കരി, നീലമലകള്‍ ചവിട്ടിക്കൊ-
ണ്ടെത്തി ഞാന്‍,എന്റെ വ്രതശുദ്ധിയും കൊണ്ടയ്യപ്പാ.
ഒട്ടേറെ ദു:ഖങ്ങളുണ്ടെനിക്കവയെ പതി-
നെട്ടു പടിയ്ക്കും നാഥാ, അകറ്റി കാത്തീടേണം
കഷ്ടങ്ങള്‍വരുന്നേരം അവയെ തടഞ്ഞടി-
തെറ്റാതെ ഇവിടേയ്ക്ക് എത്തുവാന്‍ തുണയ്ക്കണം
Subscribe to:
Post Comments (Atom)
Swami Saranam !!!! nannayittund.
ReplyDelete:-)
saranamayyappaa
ReplyDeletenannaayi tto
Kindly accept my heartfelt thanks;Bhakthans and Priya. By the way, Kunjubi.. was a wonderful experience..!
ReplyDeleteശരണമയ്യപ്പാ!
ReplyDelete:)
ഭക്തനാം നിന്റെ ചിത്തം ഭക്തിയാല്‍ നിറയട്ടെ,
ReplyDeleteഭക്തിയാല്‍ വന്നുകൂടും, ശാന്തിയും വൈരാഗ്യവും
തുണക്കട്ടെ സര്‍വ്വേശ്വരന്‍! നയിക്കാന്‍ നല്ലമാര്‍ഗ്ഗേ,
ഭവിക്കട്ടെ! മംഗളങ്ങള്‍ നമുക്കും സദാകാലം.
“തത്വമസ്സി”
ശരണമയ്യപ്പ!
ഭക്തന്റെ സാന്നിദ്ധ്യത്തില്‍ ദൈവം എപ്പോഴുമുണ്ടാകും. ഭക്തരുണ്ടാകുന്നത് അപൂര്‍വ്വമാണ്. പക്ഷെ ദൈവം എല്ലായിടത്തുമുണ്ട്. ദൈവത്തിന് പ്രിയപ്പെട്ടവരാണ് ഭക്തര്‍.
ReplyDeleteഈശാവാസ്യമിദം സറ്വ്വം
ReplyDeleteഭക്തനോടും, ഒരു ദേശഭിമാനിയോടും നന്ദി.
(എന്നാല്‍ ദൈവം, വ്യാഴമെന്നറിക. വ്യാഴം അനുകൂലമാണെങ്കില്‍ ‘അവനു ദൈവാനുഗ്രഹമുണ്ട്’ എന്നു പറയും. വ്യാഴം അനുകൂലമല്ലെങ്കില്‍, കട്ടപ്പൊഹ)