Saturday, December 29, 2007
എങ്കില്‍..
നിന്റെ സ്വപ്നങ്ങളില്‍ പൂക്കും നിശഗന്ധീപുഷ്പസുഗന്ധമായെങ്കില്‍!
നിന്റെ കണ്‍കോണിലൊളിയ്ക്കുന്ന രാഗത്തിന്നിന്ദീവരങ്ങളായെങ്കില്‍!
നിന്‍വിരല്‍ത്തുമ്പിന്റെ ലാളനമേല്‍ക്കുന്ന തമ്പുരുവായിരുന്നെങ്കില്‍!
നിന്റെനിശ്വാസങ്ങളേറ്റുവാങ്ങുന്നൊരു ഗദ്ഗദമായ് മാറിയെങ്കില്‍!
നിന്റെപൊന്‍തൂലികത്തുമ്പിലുറയുന്നസ്പന്ദങ്ങളായ് മാറിയെങ്കില്‍!
നിന്റെസങ്കല്‍പമാംശാദ്വലഭൂമിയില്‍ മഞ്ഞായിപെയ്തിരുന്നെങ്കില്‍!
നിന്റെയേകാന്തമാംശ്യാമദു:ഖ്ങ്ങളില്‍സാന്ത്വനമായ് മാറിയെങ്കില്‍!
നിന്റെ മോഹങ്ങളെ പൊന്നലചാര്‍ത്തുവാന്‍ എന്നുമെനിക്കായിയെങ്കില്‍!
നിന്‍ചുമ്പനങ്ങളേറ്റാകെത്തളരുന്ന പൊന്‍വേണുവായിരുന്നെങ്കില്‍!
നിന്റെകടാക്ഷശരങ്ങളേറ്റെന്നുമെന്‍ നെഞ്ചകം നൊന്തിരുന്നെങ്കില്‍!
നിന്‍വിരിമാറില്‍ വനമാലയോടൊത്ത് എന്നുമൊട്ടിക്കിടന്നെങ്കില്‍!
എന്നുമെന്നാശകള്‍ നിര്‍വൃതിനേടുവാന്‍ നിന്നെത്തിരഞ്ഞെത്തിയെങ്കില്‍!!
Subscribe to:
Post Comments (Atom)
നീലമേഘങ്ങളെ തൊട്ടുഴിഞ്ഞെത്തുമാ
ReplyDeleteനേര്‍ത്തനിലാവിന്റെയലപോലെ,
വരികളും സുന്ദരം!!
താങ്കള്‍ക്കിഷ്ടമായീന്നറിയുന്നതില്‍
ReplyDeleteവളരെ സന്തോഷിക്കുന്നൂ, രാജന്‍..
നന്ദി, ഇവിടെ വന്നതിനും, വായിച്ചതിനും,
കമന്റിട്ടതിനും.