Monday, December 3, 2007
ഡിസമ്പര്‍
ഇന്നെങ്ങും പൂത്തുവിരിഞ്ഞുനില്‍പ്പൂ, കണി-
ക്കൊന്ന,വിഷുവീ ഡിസമ്പറില്‍ത്തന്നെയോ?
നന്നെ വെളുപ്പിന്നെണീറ്റാല്‍ തിരഞ്ഞെത്തു-
മെന്നെ,ശരണം വിളികള്‍തന്‍ വീചികള്‍..
തെല്ലകലെക്കേള്‍ക്കാം നേര്‍ത്ത കരോള്‍ഗാനം
പള്ളിമണികള്‍തന്‍ താളസ്വനങ്ങളും
മെല്ലെ,അലകളായോടിയെത്തീടുന്നു
നല്ലമനസ്സില്‍ സമാധാന സന്ദേശം..
ഏകദൈവത്തിന്ന് നല്‍കുവാനായി തന്‍
ഏകമകനെ, അതുമീ ഡിസംബറില്‍?
ഏതോനിഗൂഢ ഡിസംബര്‍രഹസ്യങ്ങള്‍
ഏതാണവയെന്നുയെന്നറിഞ്ഞീടും ഞാന്‍?
Subscribe to:
Post Comments (Atom)
:)
ReplyDeleteupaasana
ഏതാണവയെന്നുയെന്നറിഞ്ഞീടും ഞാന്‍?
ReplyDeleteമതമേതായാലും മനസാക്ഷി നന്നായാല്‍ മതി... ( കടപ്പാട് വിശാലന്‍ )