Thursday, December 20, 2007
ആശ
പൂനിലാവിലെന്‍കണ്ണന്‍ രാഗലോലനിന്‍ നഗ്ന-
മേനിയില്‍ വിരലിനാല്‍ മെല്ലെത്തഴുകി, തന്റെ
തേനലച്ചുണ്ടാല്‍ മുത്തി, രാഗങ്ങളുതിര്‍ക്കുവാന്‍
കാനന മുരളീ, നീ എന്ത് സൗഭാഗ്യം ചെയ്തു?
എപ്പോഴുമരയിലോ, കയ്യിലോ, ചുണ്ടത്തോ നീ
എപ്പോഴുമുണ്ടാമവന്നടുത്തായ്, തുണയായി.
മല്‍പ്രാണനാഥനെന്റെ അരികത്തുണ്ടാമെന്നാ-
ലപ്പൊഴേയ്ക്കുമാരാവ് പെട്ടെന്നൊടുങ്ങിപ്പോവും.
നിന്നോടുണ്ടെനിക്കല്‍പം അസൂയ, പുല്ലാങ്കുഴല്‍-
പ്പെണ്ണേ, നീ മുജ്ജന്മത്തില്‍ സുകൃതം ചെയ്തോളാവാം
കണ്ണന്റെ മാത്രം രാധയാണു ഞാനെന്നാലുമാ-
പ്പൊന്‍വേണുവായീ വീണ്ടും ജനിയ്ക്കാനെനിയ്ക്കാശ
Subscribe to:
Post Comments (Atom)
കാനനപുല്ലിന്‍ കടയിലെപ്പോഴൊ
ReplyDeleteകുരുത്തു നീ.
കരുത്തല്‍പ്പമാകുവോളം
കാത്തിരുന്നതിതിനോ..?
അരാലരിഞ്ഞൊരുക്കി
തീര്‍ത്തതാമീ മുരളി!
ചേര്‍ത്തുവച്ചു ചേലൊത്ത
ചുണ്ടാല്‍ മീട്ടും മധുരഗാനം
കേട്ടുരമിക്കും രാധ ഞാനെങ്കിലും,
രാഗദോഷമേറുന്നെനിക്കെപ്പെഴും,
നിന്നെമുത്തി ചുമപ്പിക്കുമാ ചുണ്ടു
കൊണ്ടെന്നെ മുത്താനൊരുങ്ങുമ്പോള്‍,
ചൊടി കന്നക്കുന്നുണ്ടുള്ളിലി-
തെന്തെന്നു ഞാനറിയാതെ!!
ഏതു പുണ്യമേതു ജന്മസുക്രുതമി-
തേകി നിനക്കെന്‍ കണ്ണനൊത്തു വാഴുവാന്‍.
പുനരൊരു ജന്മമതെനിക്കു
കരഗതമാകുകില്‍
കാര്‍വര്‍ണ്ണനൊത്തു ചേര്‍ന്നോ-
രോടക്കുഴലായി വിളങ്ങുകിലതു
ജന്മ ഭാഗ്യമതത്രമേല്‍ പുണ്ണ്യം.
കണ്ണന്റെ ചുണ്ടിലെ ഓടക്കുഴലിനോടു, എനിക്കും എപ്പോഴും കുറുമ്പാണു..
ഗോപികാരമണന്റെ അധരങ്ങള്‍ ചുംബിക്കും ഓടക്കുഴലായ് ഞാന്‍ മാറിയെങ്കില്‍...
ReplyDeleteകൊള്ളാം...
വളരെ നല്ല വരികള്‍. ഇതൊരു പഴയ ആശയമാണെങ്കിലും കവികള്‍ അത് പലപ്പോഴും പുതുമയോടെ കൈകാര്യം ചെയ്യുന്നുണ്ട്.
ReplyDeleteഓ.ടോ: പ്രിയാ.. ആഗ്രഹം ചെറുതൊന്നുമല്ലല്ലോ...
കൊള്ളാം
ReplyDelete:)
ഉപാസന
രാജന്‍, പ്രിയാ, വാല്‍മീകി, ഉപാസന..
ReplyDeleteഎല്ലവരോടും എന്റെ നന്ദി അറിയിക്കുന്നു.
(പ്രിയ ഒരാഗ്രഹം പറഞതല്ലെ, മുനിവരാ. അനുഗ്രഹിക്കയല്ലേ വേണ്ടത്..)
കവിത കൊള്ളാം കേട്ടോ...
ReplyDeleteഓടോ : വാല്‍മീകീ, പ്രിയ ആഗ്രഹം പറഞ്ഞത് ഭഗവാന്‍ കൃഷ്ണന്റെ കാര്യമായിരിക്കില്ല. ഉണ്ണികൃഷ്ണന്റെ കാര്യമായിരിക്കും.... :)
കുട്ടേട്ടോ അത്രക്കു വേണോ...
ReplyDeleteനജീമികായ്ക്കു കാര്യം മനസ്സിലായി.
വാല്‍മീകി മാഷേ, വെച്ചിട്ടുണ്ട്.
നജീം, അപ്പോ.. പ്രിയ ഇതുവരെ....
ReplyDeleteഎന്നാല്പിന്നെ, അങിനെ തന്നെ ഭവിക്കട്ടെ എന്നാശംസിക്കട്ടെ?