Friday, December 28, 2007
നെഞ്ചിലെ ചൂട്
ഇന്നലെയീവാടിയില്‍ ഇരുന്നേനേറെനേരം
വന്നില്ല കണ്ണന്‍, എന്റെ മോഹങ്ങളേറ്റുവാങ്ങാന്‍
ഇന്നവന്‍ വരുമെന്നെന്‍ മനസ്സിന്‍ തന്ത്രികളില്‍
ഹിന്ദോളമുയരവേ, യമുനേ, യറിവു ഞാന്‍
ചന്ദനക്കുളിര്‍ക്കാറ്റില്‍ നിന്റെയോളങ്ങള്‍ വീണ്ടും
മന്ദമായിളകുവാന്‍ തുടങ്ങീ, കേള്‍പ്പീലേ മാ-
കന്ദത്തളിരുമുണ്ട് പഞ്ചമം പാടീ കുയില്‍
നന്ദനോടൊത്താടാനെന്‍ കാല്‍ത്തള തുടിയ്ക്കുന്നൂ
കണ്‍പൊത്തിക്കളിയ്ക്കുന്നൂ വാനില്‍, മേഘങ്ങള്‍ക്കിടെ
വെണ്‍ചന്ദ്രലേഖ, മെല്ലെച്ചിരിപ്പൂ എന്നെ നോക്കി
മണ്‍ചിരാതിലെ തിരിനാളങ്ങള്‍ കെടാറായീ
നെഞ്ചിലെച്ചൂടേറ്റ് ഞാന്‍ ഉരുകിത്തീരാറായീ..
Subscribe to:
Post Comments (Atom)
ഒരുപാട് എഴുതാവുന്നതും എത്ര എഴുതിയാലും അധികമാകാത്തതുമായ ഒരു വിഷയമാണ് ഭഗവാന്റെ ലീലാവിലാസങ്ങള്‍..
ReplyDeleteചില വാക്കുകള്‍ കൂടിചേരാതെ പിണങ്ങി നില്‍ക്കുന്നത് പോലെ ഒരു തോന്നല്‍. ശ്രദ്ധിക്കുമല്ലോ
തുടര്‍ന്നും എഴുതുക..അഭിനന്ദനങ്ങള്‍...
ഉപദേശിക്കാന്‍ ഞാന്‍ ആളല്ല എന്നാലും പറഞ്ഞുപോവുകയാ
പ്രിയ നജീം,
ReplyDeleteതാങ്കളുടേത് ഒരു വെറുംവാക്കായല്ല ഞാന്‍ കാണുന്നത്. എനിയ്ക്കും ചിലപ്പോല്‍ അങനെ തോന്നാറുണ്ട്. ശ്രദ്ദിയ്ക്കാം. നന്ദി, നജീം..ഒരുപാടൊരുപാട്..