Monday, December 24, 2007
ആശംസ.
കടലുകള്‍ക്കക്കരെയുള്ള എന്റെ ഒരു
കാണാത്ത ചങ്ങാതി- ജേപിയ്ക്ക്:-
------------
എങ്ങിനെയറിയില്ല, നാം തമ്മിലുണ്ടായോരീ-
ചങ്ങാത്തമിത്, പൂര്‍വജന്മസുകൃതമാവാം
മങ്ങാതെനില്‍ക്കട്ടെയീസ്നേഹം; നേരുന്നൂ മനം-
തിങ്ങുമാമോദത്തോടെ, "പിറന്നാളാശംസകള്‍"
പോകുന്ന പാതതോറും നിനക്കായ് വിരിയട്ടേ
പൂവുകള്‍,കുളിര്‍ക്കാറ്റ് കൈകളാല്‍ തലോടട്ടെ
പൂംതേന്‍ നിറച്ച പുതു പാനപാത്രങ്ങള്‍ നീളേ,
പൂങ്കുയില്‍ പാടീടട്ടെ എതിരേല്‍ക്കുവാന്‍ നിന്നെ
ഒന്നുമില്ലല്ലോ തോഴാ, തരുവാന്‍ നിനക്കായീ
ഇന്നെന്റെ മനസ്സില്‍, നീ തന്നയോര്‍മ്മകളന്യേ
ഒന്നുമെനിയ്ക്കും വേണ്ടാ പകരം, സ്നേഹം മാത്രം
തന്നെങ്കി, ലതുമതി കൃതാര്‍ത്ഥനായീ യീ ഞാന്‍
Subscribe to:
Post Comments (Atom)
ക്രിസ്തുമസ് പുതുവത്സരാശംസകള്‍!
ReplyDeleteസ്നെഹത്തിനും വലിയൊരു സമ്മാനം മറ്റെന്ത്?
ReplyDeleteആശംസകള്‍
നന്ദി, പ്രിയാ.
ReplyDeleteഒന്നുമില്ല.
സ്നേഹം ദൈവീകമാണ്
സ്നേഹം ദൈവമാണ്..
കിട്ടാന്‍ വിഷമമാണ്
നഷ്ടപ്പെട്ടാല്‍, വിശേഷിച്ചും...
thank you, Ali.
ReplyDeleteGone through your blog. nice writting. The sincerity touched me. Keep posting, please..
ജേപ്പീ, താങ്കള്‍ ഭാഗ്യവാനാണ് (അതോ ഭഗ്യവതിയോ ) ഇത്രയും സ്‌നേഹമുള്ള ഒരു ചങ്ങാതിയെ കിട്ടിയില്ലെ..
ReplyDeleteഅപ്പോ എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍..
പ്രിയ നജീം,
ReplyDeleteആര്‍ക്കാണ് ഭാഗ്യം ? ആരാണ് ഭാഗ്യവാന്‍ ?
അറിയില്ല..ഞാനോ, ജേപിയോ..
താങ്കളുടെ മനസ്സിലെ നന്‍മയ്ക്ക്, നന്ദി.
അത്യുന്നതങളില്‍ ദൈവത്തിന് മഹത്വം
ഭൂമിയില്‍, ‘സന്മനസ്സുള്ളവര്‍ക്ക്’ സമാധാനം..
ഇന്ന് ഡിസ:25....
കാണാത്ത കൂട്ടുകാരനുള്ള കവിത നന്നായി..ഭഗ്യവാനായ് കൂട്ടുകാരന്...ഈ സ്നേഹമുള്ള മനസ്സിന്‍ ആശംസകള്‍
ReplyDeleteനന്ദി, പ്രദീപ്.
ReplyDelete