Wednesday, December 19, 2007
പ്രകാശരശ്മികള്‍..
ദൂരെ, യങ്ങപാരതയ്ക്കപ്പുറത്ത് നിന്നൊരു
താരക ചിരിച്ചൂ, ദു:ഖാര്‍ത്തനാമെന്നെനോക്കി
'പോരികെന്നരികത്തേ'യ്കെന്നവള്‍ ക്ഷണിച്ചപ്പോള്‍
കോരിത്തരിച്ചോ സ്നേഹമറിയാത്തൊരെന്മനം.
മോഹങ്ങളില്ല; വേണ്ട, വേറൊന്നുമെനിക്കിന്ന്
സ്നേഹമൊരല്‍പം, പക്ഷേ ലഭിച്ചില്ലിന്നേവരെ
ദാഹനീരേകാനാരും വന്നില്ല ഞാനീ പത്മ-
വ്യൂഹത്തിലൊറ്റയ്ക്കടരാടുവാനാവാം വിധി.
ഇന്നെന്നെനോക്കി ചിരിയ്ക്കുന്ന താരത്തെ ത്തേടി-
ച്ചെന്നാലുമതവിടെ ഉണ്ടാവില്ലെന്നറിയാം.
എന്നോജ്വലിച്ച്, പ്രകാശോര്‍ജ്വങ്ങള്‍ അടങ്ങും മുന്‍-
പെന്നോ ചൊരിഞ്ഞ വെറും രശ്മികളാവാമത്!
Subscribe to:
Post Comments (Atom)
അകലെയാം താരകം
ReplyDeleteതന്നൊളി തേടിയലയാതെ
നിന്നരികിലിരിക്കുമൊരു
അനുജന്റെ കണ്‍നീരൊപ്പുവാന്‍
നിന്‍ കയ്യൂയരുകില്‍,
കാണാം കണ്ണിലവനുടെ,
സ്നേഹ താരകം ജ്വലിപ്പതു!!
സ്നേഹത്തെ തേടിയലുകയല്ല,സനേഹത്തിനു നമ്മെ ത്തേടിയെത്താന്‍ നാം തന്നെ വഴിയൊരുക്കി വെക്കുകയാണൂ വേണ്ടതു..
നാം തേടി കണ്ടെത്തുന്ന സ്നേഹം, താങ്കള്‍ പറഞ്ഞ പോലെ ,എന്നൊ പൊലിഞ്ഞ നക്ഷത്രത്തിന്റെ ബാക്കി യായ വെളിച്ചം മാത്രമാവും.അതു അനശ്വരമല്ല..മരിച്ചുകഴിഞ്ഞതും,മരിചു കൊന്ണ്ടിരിക്കുന്നതും ആയിരിക്കും.
ഭാവുകങ്ങള്‍..
രാജന്‍,
ReplyDeleteനിങാ ബന്നയില് പെര്ത്ത് സന്തൊശായിന്. എന്ന്തുന്നയിക്കുട്ട്യോട് പര്യേണ്ടെ. നന്ദിയന്നെ.
എത്ര അനായാസമായി താങ്കള്‍ മലപ്പുറാളയം എഴുതുന്നു.. അതുപോലെ തന്നെ മലയാളവും..
‘ഇന്നെന്നെനോക്കി ചിരിയ്ക്കുന്ന താരത്തെ ത്തേടി-
ReplyDeleteച്ചെന്നാലുമതവിടെ ഉണ്ടാവില്ലെന്നറിയാം.‘
ചെറുപ്പത്തില്‍ ഒട്ടും മനസ്സില്ലകാത്ത ഒന്നായിരുന്നു താരകളെ പറ്റിയുള്ള ഈ സത്യം.
കുറേക്കഴിഞ്ഞാണതിന്റെ പൊരുള്‍ പിടികിട്ടിയത്..
പക്ഷെ, ഇത്തരം വിശ്വാസങ്ങളാവാം ജീവിതത്തെ മുന്നോട്ടു നയിക്കുന്നതും? (അതൊ സത്യങ്ങളോ?)
ഇല്ലാത്ത താരകളെ നോക്കി..
ഇല്ലാത്ത തീരങ്ങള്‍ തേടി...
അകലെ നിന്നാണെങ്കിലും
അല്പം സ്നേഹം തെടുന്ന
ജീവിതം.
ജേപീ, വളരെ ശരിയാണ്. പ്രകാശ വര്‍ഷങള്‍ എനിക്കും ഒരു പ്രഹേളികയായിരുന്നു. ഒന്നുകൂടി നീട്ടിയാല്‍, കഴിഞ ജന്മം ചെയ്തതിന്റെ ഫലമാകാം നാമൊക്കെ ഈ ജന്മം അനുഭവിക്കുന്നത്
ReplyDeleteനന്ദി, ജേപി..
excellent..:-)
ReplyDelete