Monday, January 14, 2008
ഗുരുവായൂര്‍..13-01-08
കണ്ണാ, ഞാന്‍ മുന്നില്‍ തൊഴുതുനില്‍പൂ കട-
ക്കണ്ണു നീ യെന്‍നേര്‍ക്ക് നീട്ടിടേണം
വെണ്ണയില്ലെന്‍കയ്യില്‍ നേദിയ്ക്കാനീവെറും
മണ്ണായൊരെന്റെ ശരീരമന്യേ
ചൂടിയ്ക്കുവാന്‍ ഞാനൊരുതുളസീമാല
കൂടെക്കരുതിയിരുന്നത് നെഞ്ചിലെ
ചൂടുമെന്‍കണ്ണീരിനുപ്പും കലര്‍ന്നിതാ
വാടാന്‍തുടങ്ങീ, കനിയുകില്ലേ?
എത്ര തൊഴുതാലും തൃപ്തിയാവില്ലെനി-
യ്കെത്ര ജന്മങ്ങളും ഞാനെടുക്കാമതി-
ന്നത്രമേലെന്നില്‍ പതിഞ്ഞൊരു രൂപമെന്‍
ചിത്തത്തില്‍ നിന്ന് മായില്ല, കണ്ണാ..
Subscribe to:
Post Comments (Atom)
കണ്ണന്‍ കടക്കണ്ണു നീട്ടണേല്‍ വന്നത് ഗോപികയാകണം മാഷേ...
ReplyDeleteപ്രിയാ,
ReplyDeleteഗോപിക അകത്തേയ്ക്ക് പോയി. ഞാന്‍ പുറത്താണ് നിന്നത്. കടക്കണ്ണ് നീട്ടണേല്‍ ഗോപികവരണമെന്നത് ഉണ്ണിക്കണ്ണന്റെ നീലാഞജനമിഴിമുനയേറ്റ് പിടയുന്ന പ്രിയയ്ക്ക് നല്ലോണം അറിയാം. അല്ലേ റ്റീച്ചറേ?
(എഴുതുന്നതെല്ലാം പ്രിയ വായിയ്ക്കുന്നൂ, കമന്റിടുന്നൂ. അതെനിയ്ക്കെന്താശ്വാസം തരുന്നെനോ?)
കവിത മനോഹരം.....
ReplyDelete