Saturday, January 12, 2008
ഓര്‍മ്മ
എന്നെത്തിരഞ്ഞെത്തുമേതോ ശരത്‌കാല-
വന്യമേഘങ്ങള്‍ പതുക്കെനീങ്ങുന്നതിന്‍
പിന്നിലായ് നിന്ന് ചിരിയ്ക്കുന്ന തിങ്കളി-
ന്നെന്നോര്‍മ്മയില്‍ നിന്‍മുഖം തെളിയിക്കുന്നൂ
ഉള്ളിലെസ്നേഹമുരുകുംവരേയ്ക്കുനീ
പൊള്ളുന്നൊരായിരം ചുംബനം കൊണ്ടെന്റെ
തെല്ലു വിറയാര്‍ന്ന ദേഹത്തിലാകെ തേന്‍-
മുല്ലമലര്‍വള്ളി പോലെ പടര്‍ന്നതും
പിന്നെ, യേതോപേരറിയാത്ത തീരത്ത്
തെന്നിപ്പറന്ന് നടന്നതു, മെപ്പൊഴോ
അന്യരെപ്പോലെയകന്നതുമൊക്കെ ഞാ-
നിന്നുമോര്‍മ്മിയ്ക്കുന്നൂ, നെഞ്ചകം നീറുന്നൂ..
Subscribe to:
Post Comments (Atom)
Oarmakal ennum sundaramaanu, kuliraanu, thengalaanu, thaloadalaanu....................
ReplyDeleteEnnum Evideyum Eppoazhum..
very nice
വിരഹകാമുകന്റെ ലക്ഷണങ്ങളാണല്ലോ... എന്താപറ്റ്യെ?
ReplyDeleteപ്രണയിനിയെ ഓര്‍മ്മിക്കുന്നതും
ReplyDeleteപിന്നെ പിരിഞ്ഞതും
വിരഹവും നന്നായി അവതരിപ്പിച്ചു
അന്യരെ പോലെ നടന്നു നീങ്ങുന്നതു
വേദനാജനകം തന്നെ.....
കവിത നന്നായി!!
പ്രിയപ്പെട്ട ഫസല്‍, മാണിക്യം.
ReplyDeleteഇതിലെ വരികള്‍ എന്റെ അനുഭവങളാണ്‍്.
ജീവിതത്തിലെ കഴിഞുപോയ ചില സത്യങളാണ്..
വന്നതിനും, വായിച്ചതിനും, കമന്റിട്ടതിനും നന്ദി..
ഹോ, എന്റെ പ്രിയാ,
എല്ലാം പെട്ടെന്നായിരുന്നു. നേരത്തെ അറിയിക്കാനൊത്തില്ല. അടുത്ത തവണ ശ്രദ്ധിയ്ക്കാം..
(ഈശ്വരാ, ഈ കടമ്പ കടക്കാനാ പണി..)