Tuesday, January 29, 2008
ഉച്ചമയക്കം
വേനലിലുച്ചമയക്കത്തില്‍ ഞാനൊരു
കാണാക്കിനാവിന്റെ പിന്നാലെ പച്ചച്ച
കാനനവീഥിയിലൂടെയൊരജ്ഞാത
ഗാനത്തിന്നീരടി പിന്‍തുടര്‍ന്നീടവേ
നേര്‍ത്തനിലാവിന്റെ നൂലിഴകള്‍ മര-
ച്ചാര്‍ത്ത്‌കള്‍ നീട്ടിയ കൈകള്‍ക്കിടയില-
മൂര്‍ത്തരൂപങ്ങളെന്‍ മുന്നില്‍ വരയ്ക്കുന്ന-
തോര്‍ത്ത് ഞാന്‍ മുന്നോട്ട് യാത്രതുടരവേ
ഒട്ടകലത്തായിക്കാണ്മൂ ചെറിയൊരു
വെട്ട, മൊരുകുടില്‍,പേരറിയാമര-
ച്ചോട്ടില്‍, കരിയില മൂടിക്കിടക്കുമൊ-
രൊറ്റയടിപ്പാത- പാട്ട് നിലച്ചുവോ?
എത്രവേഗത്തില്‍ ഞാന്‍ശ്വാസമില്ലാതെക-
ണ്ടെത്രമേലാഞ്ഞു വലിഞ്ഞു നടന്നിട്ടു-
മെത്തുന്നതില്ലാക്കുടിലിന്നടുത്ത് വി
യര്‍ത്തേറെ വിഹ്വലനായിയുണര്‍ന്നു, ഞാന്‍
Subscribe to:
Post Comments (Atom)
കുട്ടാ ,
ReplyDeleteതാങ്കള്‍ക്കു വൃത്തമറിയാം ധൈര്യമായി ഇനി വൃത്തം തെറ്റിച്ചോളൂ....അച്ചടക്കമുള്ള വരികള്‍..നന്നായിട്ടുണ്ട്
ഗുരു, ലഘു തിരിച്ച് വൃത്തമൊന്നും നോക്കാന്‍ ഞാനും നിന്നില്ല. പക്ഷെ സംഗതി ഒഴുക്കിലങ്ങനെ ആസ്വദിച്ച് വായിച്ചുപോയി. അത് പോരേ. അതിലല്ലേ കാര്യം.
ReplyDeleteഈശ്വരാ, എട്ടരയ്ക്കിട്ട പോസ്റ്റിന് ഒന്‍പതരയായപ്പോഴേയ്ക്കും രണ്ട് കമന്റ്!
ReplyDeleteദേവതീര്‍ത്ഥ, നിരക്ഷരന്‍..
പാതിയുറക്കത്തില്‍ ഇതിലും വിഹ്വലമായ സ്വപ്നങള്‍ കണ്ട് ഉറക്കെ കരയാറുണ്ട്, ഞാന്‍. അലങ്കാരവും, വൃത്തവും, വ്യാകരണവുമൊന്നും അറിയില്ല. പിന്നീട് ഓറ്മ്മിച്ചെടുക്കാന്‍ കഴിയാത്തവിധം വരികള്‍ വാര്‍ന്ന് വീഴാറാണ് പതിവ്. ഇത്, ഇന്ന് കാലത്ത്, ആലപ്പുഴ ഓഫീസിലിരുന്ന് പത്തരയ്ക്കും പതിനൊന്നരയ്ക്കും ഇടയ്ക്കെഴുതിയതാണ്. അങിനെത്തന്നെയാണ് ഞാനപ്പോള്‍ ചിന്തിച്ചതും.
നന്ദി, വന്നതിനും, വായിച്ചതിനും, കമന്റിട്ടതിനും..
ഇനി ഞാനെന്തു പറയാന്‍....അത്രയ്ക്ക് ഇഷ്ടമായി....അഭിനന്ദനങ്ങള്‍...ഒരപേക്ഷ....അക്ഷരങ്ങളുടെ നിറം ഒന്നു മാറ്റാമോ....ഇതു വായിക്കാന്‍ പ്രയാസം...
ReplyDeleteകൊള്ളാം, നല്ല വരികള്‍.
ReplyDeleteഞാനും വൃത്തമൊന്നും നോക്കിയില്ല. ചുമ്മാ വായിച്ചു.
:>}
ReplyDeleteനല്ല വരികള്‍.
ReplyDeleteഓ.ടോ: വൃത്തമൊന്നും നോക്കിയില്ല, അറിയാഞ്ഞിട്ടാണേ
കുട്ടന്‍ മാഷേ
ReplyDeleteമനോഹരം...
നന്‍മകള്‍ നേരുന്നു
nice..
ReplyDelete:-)
നന്നായിരിക്കുന്നു..
ReplyDeleteനന്നായി.... :)
ReplyDeletekuttettaa sambhavam kalakki tto....
ReplyDeletepakshee ivarenthaa ee vritham , guru laghu ennokke parayaneee....enthayalum kuttettan athonnum padikkendaa tto...padichal pinne onnum ezhuthan pattillaa..ithokke nokki irikkendee athaa.... Kuttettan enikkorikkal ezhuthi thannathu pole " pusthakam nokkiyal thalyil onnum illennu nischayam "
pinne urakkathil ninnum nejtti eneettappo...oru amali pattiya mugabhavam undayirunnooo...nan normalayi swpnam kandu pedichu ammee nnum vilichu ennettu nokkumbol...onnum illennu kandu swayam kali akkarundee...atha...
മാഷേ,
ReplyDeleteവരികള്‍ ഇഷ്ടമായി...
ശിവകുമാര്‍, താങ്കള്‍ക്കിഷ്ടമായെങ്കില്‍ എനിക്ക് സന്തോഷമായി. കളര്‍ അടുത്തുതന്നെ മാറ്റാം. ദയവായി ക്ഷമിയ്ക്കുക.
ReplyDeleteവാല്‍മീകി, നന്ദി അറിയിക്കുന്നു.
കാപ്പിലാന്‍, പ്രിയാ, മന്‍സൂര്‍ മൂന്നാളോടും നന്ദിയും, എന്റെ സ്നേഹവും അര്രിയിക്കുന്നു.
Sreenaath, Thank you, dear..
വഴിപോക്കനും, നജീബിനും ഇവിടെ വന്നതിനും, കമന്റിട്ടതിനും നന്ദി..
കിരണ്‍, ഞാനങിനെയല്ലല്ലോ പറഞത്. “പുസ്തകം കയ്യിലുണ്ടെങ്കില്‍, തലയിലില്ലെന്ന് നിശ്ചയം” എന്നല്ലേ? 77 ജനുവരിയില്‍ ഞാനാദ്യമെഴിതിയത് മുതല്‍ നീ വായിക്കുന്നതല്ലേ. നിന്നോട് ഞാന്‍ എന്തു പറയാനാണ്.
മഹി, തങ്ക്യൂ ഡിയര്‍..