Friday, January 25, 2008
ആദ്യപ്രേമം
കൂട്ടുകാരിയോടൊത്ത് കളിച്ച് ചിരിച്ചെന്റെ
വീട്ടിന്റെ മുന്നിലൂടെ ഇന്നലെ നീപോയപ്പോള്‍
ഒട്ടുമോര്‍ത്തില്ലല്ലോ നീ, നിന്‍വരവിന്നായ് തുടി-
കൊട്ടുന്ന മനസ്സുമായ് ഞാന്‍ കാത്ത് നില്‍പ്പുള്ളത്
മിന്നുമാമുഖത്തേയ്ക്ക് ഒന്ന് നോക്കിയേയുള്ളു
നിന്നനങ്ങാനാവാതെ, ഇമകള്‍പൂട്ടാതെ ഞാന്‍
പിന്നെ, നീ മെല്ലെ നടന്നകന്നീടവേ കണ്ടൂ
പിന്നിയ കാര്‍കൂന്തലില്‍ ചൂടിയ തുളസിപ്പൂ
മധുരംകിനിയുന്ന ഒരുവാ,ക്കൊരുചിരി
മതിയാമെനിയ്ക്കത് ജന്മസാഫല്യത്തിന്നായ്
അതിനായ് ഏകനായ് ഞാന്‍ ദിനവും നില്‍പീവഴി
പതിവായ് പോകും നിന്നെ കാത്ത് ഞാനോമലാളേ
എങ്ങിനെയറിയിയ്ക്കും എനിയ്ക്ക് നിന്നോടുള്ളം-
തിങ്ങുമീയനുരാഗം മറ്റാരുമറിയാതെ ?
എങ്ങിനെയറിയിയ്ക്കും നിന്റെ മോഹങ്ങള്‍ക്കെല്ലാം
കിങ്ങിണിയണിയിയ്ക്കാന്‍ മോഹമുണ്ടെനിയ്ക്കെന്ന്
Subscribe to:
Post Comments (Atom)
ഇങ്ങനെ ഒരു പ്രേമം എനിക്കും
ReplyDeleteഉണ്ടായിരുന്നു ,മനസില്‍ കൊണ്ടുനടന്നു
ആരോടും പറയാതെ,
അവള്‍ പോലും അറിയാതെ
അങ്ങനെ ഒരു പ്രേമം
എല്ലാം പോയില്ലേ മോനെ
പ്രിയ കാപ്പിലാന്‍,
ReplyDeleteഎല്ലാ ആദ്യപ്രേമങളും ഏതാണ്ടൊരുപോലിരിയ്ക്കും. ചിലര്‍ക്ക് എളുപ്പത്തില്‍ കിട്ടും. ചിലര്‍ക്ക് കിട്ടുകയേഇല്ല. ‘ആദ്യപ്രേമം ഒരു ഇന്‍ജെക്ഷനാണ്, പിന്നീടൊരിയ്ക്കലും പ്രേമിയ്ക്കാതിരിയ്ക്കാന്‍..’
അതുകൊണ്ട് “പോട്ടെ, സാരമില്ല.”
നന്ദി.