Friday, January 4, 2008

ദലമര്‍മ്മരങ്ങള്‍


യാത്രചോദിയ്ക്കവേയോമനേ, നിന്‍ നീല-
നേത്രങ്ങളില്‍ നീര്‍ നിറഞ്ഞിരിന്നോ?
അത്രമേലിഷ്ടപ്പെടേണ്ടായിരുന്നു നാ-
മെത്രയായാലും അകലേണ്ടവര്‍.

ഇന്നീവഴിയമ്പലം ഞാനുപേക്ഷിച്ച്‌
നിന്നെയും വിട്ടകലേപോകിലും
എന്നുമുണ്ടാവുമെന്‍ ബോധമനസ്സിതില്‍
പൊന്നിന്‍ കൊലുസ്സിട്ടൊരീദിനങ്ങള്‍

കാര്‍മുകില്‍ക്കൂട്ടങ്ങളാകാശവീഥിയില്‍
ഓര്‍മ്മയിലേതോ ശിവരഞ്ജിനി
കര്‍മ്മബന്ധങ്ങള്‍ കുരുക്കഴിഞ്ഞൂ; ദല-
മര്‍മ്മരങ്ങള്‍പോലടര്‍ന്നു വീണൂ

8 comments:

  1. എങ്കിലും വൃഥാ സ്വപ്നങള്‍ കാണുന്നു
    കരളില്‍ കുന്തിരിക്കം പുകയുന്ന നേരത്തും.....ഓര്‍മ്മകള്‍ വിഷം പുരട്ടിയ അമ്പുകളാണ്.നിഷ്കളങ്കരെ നീണ്ട പദയാത്രയ്ക്കിടയില്‍ ചങ്കുതകര്‍ക്കുന്നതു അതിന്റെ വിനോദം....നന്നായിട്ടുണ്ട്

    ReplyDelete
  2. നല്ല നാളെകളേക്കുറിച്ചോര്‍ത്ത് സന്തോഷിക്കാം..കഴിഞ്ഞതിനെക്കുറിച്ചോര്‍ത്ത് ദുഖിക്കരുത്....

    ReplyDelete
  3. ഓമന രക്ഷപ്പെട്ടു ല്ലേ...

    കൊള്ളാം ട്ടൊ

    ReplyDelete
  4. ഇഷ്ടമായി...

    ആശംസകള്‍...

    ReplyDelete
  5. nandi, fasal. valare, valare..

    ദേവതീറ്ത്ഥയക്കതു മനസ്സിലായതില്‍ ഞാനേറെ സന്തോഷിയ്ക്കുന്നു. നന്ദി..

    അറിയാത്ത വരുംനാളുകളണല്ലോ കൂട്ടുകാരാ,നമ്മെയെല്ലാം ജീവിക്കാന്‍ പ്രേരിപ്പിയ്ക്കുന്നത് നന്ദിയുണ്ട്, വായിച്ചതിനും, കമന്റിട്ടതിനും..

    ആരും രക്ഷ്പ്പെടുന്നില്ല, പ്രിയാ.ഇതൊക്കെ താല്‍ക്കാലികമായ ഓരോരോ വിരാമങളല്ലേ..
    നന്ദി..

    ഇഷ്ടമായെങ്കില്‍ എനിക്കുമിഷ്ടമായി. ആശംസകള്‍ക്ക് നന്ദിയും

    ReplyDelete
  6. ദലമര്‍മ്മരങ്ങള്‍ - നന്നായിരിക്കുന്നു...
    അഭിനന്ദനങ്ങള്‍..

    ReplyDelete
  7. നന്ദിയുണ്ട്, നജീം.
    വന്നതില്‍, വായിച്ചതില്‍, കമന്റിട്ടതില്‍..
    ഇനിയും വരണേ.

    ReplyDelete