Wednesday, July 23, 2008
കവിത. 23 ജൂലായ് 2008
ഇന്ന്, ഞാനെന്തായാലും എഴുതും കവിതയ-
തൊന്നാംതരമാണെന്ന് സമ്മതിക്കേണം നിങ്ങള്‍
ഇന്നലെ, തറ പറ തെറ്റാതെയെഴുതാത്തോര്‍
ഇന്ന് ഹാ! കാവ്യാകാശത്താരകള്‍! പ്രതിഭകള്‍!!
ഒത്തിരിശ്രമിച്ചൂ ഞാന്‍ നാടകം, പാട്ട്, പിന്നെ
ഇത്തിരി മിമിക്രിയും, കഥയും പെയിന്റിങ്ങും
എത്തിയില്ലൊരിടത്തും; സമ്മതിച്ചില്ലാ ജനം.
പത്തുപന്ത്രണ്ട്‌വരി എഴുതാനാണോ പണി?
വൃത്തമോ അലങ്കാരഭംഗിയോവേണ്ട; യാതോ-
രെത്തും പിടിയും കിട്ടാതാവണം വായിപ്പോര്‍ക്ക്
അര്‍ത്ഥമില്ലാത്ത കുറേ വാക്കുകള്‍ വേണം പിന്നെ-
യിത്തിരി പ്രേമം, ദു:ഖം, വിരഹം മേംപൊടിയ്ക്കായ്
ഒന്നാം വരിയില്‍
രണ്ട്,മൂന്ന് വാക്കുകള്‍ മതി.
പിന്നെ,
താഴോട്ട് താഴോ-
ട്ടെഴുതിപ്പോയീടേണം
ഒന്നിനും
തമ്മില്‍ ബന്ധം
ഒട്ടുമുണ്ടായിക്കൂടാ.
നന്നായി ശ്രമിച്ചീടില്‍
കവിത
ബഹുകേമം..
Subscribe to:
Post Comments (Atom)
അതെ, അതെ ... കവിത ഇങ്ങനെതന്നെ വേണം - സാധാരണമനുഷ്യര്‍ക്ക് കവിതയും കൂടി മനസ്സിലായിത്തുടങ്ങിയാല്‍ നമ്മള്‍ ബുദ്ധിജീവികള്‍ എന്തു ചെയ്യും?
ReplyDeleteഅതെ, സ്വപ്നാടകാ, സമ്മതിയ്ക്കുന്നു.(കമന്റിലെ വ്യംഗ്യാര്‍ത്ഥം നന്നേ രസിച്ചു.) പക്ഷേ കവിത എന്നെഴുതി അടിവരയിട്ട്, അതിനടിയില്‍ എന്തുമെഴുതാമെന്നായാലോ ? അതറിയാത്തവര്‍ക്ക് ഒരെളുപ്പവഴി പറഞ്ഞുകൊടുത്തുവെന്നേഉള്ളൂ..
ReplyDeleteബ്ലോഗില്‍ കൂടി നട്ടന്നു നോക്കി. മാര്‍ച്ചില്‍ എഴുതിയവ കൂടുതല്‍ നന്നായി തോന്നി.
ReplyDelete:)
ReplyDeleteനന്ദി, കരിയന്നുര്‍..
ReplyDelete