Friday, July 11, 2008
എതിരേല്‍പ്പ്
വീണക്കമ്പിമുറുക്കീ ഞാനെന്‍
പ്രാണനില്‍ തിങ്ങിനിറഞ്ഞൊഴുകീടുമൊ-
രീണത്തില്‍ ശ്രുതി മീട്ടിപ്പാടീ
ഗാന, മൊരാളിന്‌മാത്രം കേള്‍ക്കാന്‍
ഏതോ പേരറിയാത്തൊരു കാനന-
വീഥിയിലേകാന്തതയിലലഞ്ഞിടു-
മേതോപഥികന്‍ ചെവിയോര്‍ക്കേയാ
ചേതോഹരമാം ഗാനം കേട്ടു.
ചന്ദനമദഭരഗന്ധമുണര്‍ന്നൂ
ചന്ദ്രിക നേര്‍ത്തൊരു പൂംതുകില്‍ തീര്‍ത്തൂ
ഗന്ധര്‍വന്‍മാര്‍ രാഗം മൂളീ
മന്ദസമീരനുമൊഴുകിയണഞ്ഞൂ.
കാനനദേവതമാര്‍ വഴികാട്ടീ
വാനവര്‍കൂടെയകമ്പടിയായീ
ഗാനവിലോലുപനെത്താറായീ
ഞാനവനെയെതിരേല്‍ക്കാന്‍ നില്‍പൂ..
Subscribe to:
Post Comments (Atom)
i understood not much and still that there r eyes only two to see that thee is a spring that flows only for her.
ReplyDeletemr gopurathinkal ive always wanted to be unique and so is my goorookoolam.
As you wish Mr. GOOROOKOOLAM..
ReplyDelete