Thursday, July 17, 2008
ആദ്യദര്‍ശനം
എന്നാണ്‌നിന്നെ ഞാനാദ്യമായ് കണ്ടതെ-
ന്നിന്നുമോര്‍ക്കുന്നു ഞാന്‍; വര്‍ഷങ്ങളമ്പതാ-
യെന്നാലും നീയാണ് ജന്മങ്ങളായ് കാത്ത്
നിന്നൊരെന്‍ ആത്മസഖിയെന്നറിഞ്ഞതും.
കണ്ടു, ഞാനുത്സവപ്പന്തലിനപ്പുറ-
ത്തുണ്ടായിരുന്ന മരങ്ങളില്‍ ചങ്ങല
കൊണ്ട്ബന്ധിച്ച രണ്ടാനകളെ ചിരി-
കൊണ്ടുമയക്കാന്‍ ശ്രമിയ്ക്കുന്ന കുട്ടിയെ.
എട്ടുവയസ്സതോ, പത്തോ, പരിഷ്ക്കാര-
മൊട്ടുമില്ലാത്ത; കൊലുസ്സിട്ട; പാവാട-
യ്ക്കൊട്ടുമിണങ്ങാത്ത പട്ടുകുപ്പായവു-
മിട്ട്; വിടര്‍ന്നകണ്ണുള്ളൊരെന്‍ മുത്തിനെ.
മറ്റൊന്നുമോര്‍ക്കാതെ ഞാന്‍ ചെന്ന് കൈകളെ
കൂട്ടിപ്പിടിച്ചെന്നിലേയ്ക്കടുപ്പിയ്ക്കവേ,
പൊട്ടീ, കരിവള; നൊന്തുവോ? കണ്ണില്‍നി-
ന്നിറ്റുവീണൂ രണ്ടു കണ്ണുനീര്‍ത്തുള്ളികള്‍.
ഒച്ചവെച്ചില്ല, തിരിച്ചറിഞ്ഞോ എന്റെ
സ്പര്‍ശം, മനസ്സില്‍ സ്മൃതികളുണര്‍ത്തിയോ?
കൊച്ചനുജത്തിവന്നോതിയിച്ചേച്ചിയെ
അഛനന്വേഷിപ്പതേറെസമയമായ്.
മുമ്പേനടന്നു; തിരിഞ്ഞുനോക്കാതെ നീ
അമ്പലമുറ്റത്ത്‌നിന്നുയരുന്ന പെ-
രുമ്പറ, എന്റെ ഹൃദയത്തുടിപ്പായി
ഒമ്പതാമുത്സവകേളീകലാശമായ്..
Subscribe to:
Post Comments (Atom)
എന്നിട്ടാ മുത്ത് ഇപ്പോഴും കൂടെയുണ്ടോ???
ReplyDeletepraise the lord.
ReplyDeleteIt was a ruby and not a pearl
It shines in you crystal goblet
real is the ruby and not the pearl
ഡോണി, കൂടെയുള്ളത് ഒരു മാണിക്യമാണ്. മുത്ത് ..ഉണ്ട്, എന്റെ വിളിപ്പുറത്ത്. ആരാധിയ്ക്കുന്ന ദൈവങ്ങള്‍ എനിക്കുതന്ന ഒരനുഗ്രഹമായി..
ReplyDeleteThanQ 4 ur comment, goorookoolam..