Monday, July 7, 2008
വയസ്സായി..
നിന്നെ ഞാനാദ്യമായ് മാറോട്ചേര്‍ത്ത് പു-
ണര്‍ന്ന നാള്‍; കൊയ്തപുന്നെല്ലിന്റെ ഗന്ധവും
എണ്ണപടര്‍ന്ന കവിളിലൊഴുകിയ
കണ്ണീര്‍നനവുമുണ്ടിന്നുമെന്നോര്‍മ്മയില്‍..
പുല്ലുമാടത്തിലിരുന്നു ഞാന്‍ പാടിയ
പല്ലവികേട്ട്, ചിരാതിലെ രാത്തിരി
തെല്ലുംകെടാതെ നീ എന്നെയും കാത്തിരു-
ന്നില്ലേ?, നിലാവ് മറയുന്നതുവരെ?
മുണ്ടകന്‍ മുപ്പൂവ് കൊയ്തിരുന്നാപാട-
മുണ്ടായിരുന്നാസ്ഥലത്ത് കോണ്‍ക്രീറ്റിന്റെ
കണ്ടാലതിശയിക്കുന്ന മഹാസൗധ
മുണ്ടായ്, സിമിന്റിന്റെ പെട്ടിപോല്‍ വീടുകള്‍
നീയെത്ര ദൂരെ; യീ ഞാനുമറിയാതെ
പോയെത്ര ഞാറ്റുവേല, തിരുവാതിര?
വായുവേഗത്തില്‍ നാടോടിടുമ്പോള്‍ വയ-
സ്സായെന്നതാവാമീ ചിന്തയ്ക്കു കാരണം..
Subscribe to:
Post Comments (Atom)
നന്നായിട്ടുണ്ട്..കുട്ടന്‍..
ReplyDeleteആദ്യത്തേയും അവസാനത്തെയും നാലു വരികള്‍ ഏറെ ഇഷ്ടമായി..
ReplyDeleteസസ്നേഹം,
ശിവ
ഗോപക്, ശിവാ.. നന്ദി വളരെ വളരെ..
ReplyDeletemy knowledge is far less to define ur poems.i read the last seven. liked mithunathile maza,samptraptan, vayassai.chetoharam ive to understand.keep it going.waiting for the next.
ReplyDelete(ഗുരുകുലം എന്നാണ് ഉദ്ദേശ്യമാക്കുന്നതെങ്കില്‍,gurukulam എന്നു മതിയാകുമായിരുന്നല്ലോ)
ReplyDeleteവായനക്കാരന്റെ മനസ്സുമായി സംവേദിയ്ക്കുമ്പോല്‍ ആ ആള്‍ക്ക് അതിഷ്ടമായെങ്കില്‍ കവിയുടെ രചന വിജയിക്കുന്നു. അത്രമതി, സുഹൃത്തെ. കവിതകള്‍ define ചെയ്യപ്പെടേണ്ടവയല്ലെന്നു ഞാന്‍ വിശ്വസിയ്ക്കുന്നു. വന്നതിനും, വായിച്ചതിനും, പ്രോത്സാഹനം തന്നതിനും നന്ദിയുണ്ട്..