Friday, July 4, 2008

സംതൃപ്തന്‍


എന്താഭിചാരം, മുത്തേ, ചെയ്തു നീയെന്നില്‍;ഇന്നെന്‍
ചിന്തകള്‍ നിന്നെപ്പറ്റി മാത്രമായ്‌ മാറീടുവാന്‍?
എന്തിനെന്‍പഞ്ചേന്ദ്രിയങ്ങളെ നീ കൂട്ടിക്കെട്ടി
പന്തുതട്ടുംപോല്‍ തട്ടിക്കളിച്ച്‌ രസിയ്ക്കുന്നു

നിദ്രയില്‍ സ്വപ്നച്ചിറകേറി നീവന്ന് മൗന-
മുദ്രിതച്ചുണ്ടുകളാല്‍ ചുംബിച്ചുണര്‍ത്തി; എന്നോ
ഭദ്രമായ്‌ മനസ്സിന്റെ അറയില്‍പൂട്ടിവച്ച
രുദ്രവീണയില്‍ മനോമോഹനരാഗം മീട്ടി.

നിന്നെ ഞാന്‍ മറക്കുവാന്‍ ശ്രമിയ്ക്കുമ്പോഴൊക്കെയ-
തെന്നില്‍നിന്നെന്നെപ്പറിച്ചകറ്റുംപോലെത്തോന്നി
പിന്നെ,യീസ്നേഹത്തിന്റെ തീരാവ്യഥയില്‍നിന്നും
ഇന്നെനിയ്ക്കൊട്ടും വേണ്ടാ മോചനം; സംതൃപ്തന്‍ ഞാന്‍


5 comments:

  1. നിന്നെ ഞാന്‍ മറക്കുവാന്‍ ശ്രമിയ്ക്കുമ്പോഴൊക്കെയ-
    തെന്നില്‍നിന്നെന്നെപ്പറിച്ചകറ്റുംപോലെത്തോന്നി
    പിന്നെ,യീസ്നേഹത്തിന്റെ തീരാവ്യഥയില്‍നിന്നും
    ഇന്നെനിയ്ക്കൊട്ടും വേണ്ടാ മോചനം; സംതൃപ്തന്‍ ഞാന്‍
    അവളെ കുറിച്ചുള്ള ഓര്‍മ്മകളില്‍ ഞാനും സംതൃതനാണ്

    ReplyDelete
  2. എന്റെ ഈ രചന വായിച്ചപ്പോള്‍ അനൂപിനങ്ങിനെ ആവാനായെന്നറിയുന്നതില്‍ ഞാനും സംതൃപ്തനാണ്
    നന്ദി, അനൂപ്..

    ReplyDelete
  3. ഒരിക്കല്‍ സ്നേഹം നഷ്ടമാകുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന തീരാവ്യഥ....ഞാനും അതില്‍ നിന്നും ഒരു മോചനം ആഗ്രഹിക്കുന്നില്ല....നന്ദി ഈ വരികള്‍ക്ക്...

    സസ്നേഹം,

    ശിവ

    ReplyDelete
  4. ശിവ, ആദ്യസ്നേഹം ഒരു വാക്സിനേഷനാണത്രെ. പിന്നീടൊരിയ്ക്കലും സ്നേഹം പിടിപെടാതിരിയ്ക്കാന്‍.ഒന്നിയ്ക്കാനായില്ലെങ്കിലും, ആദ്യസ്നേഹം ഒരു മധുരനൊമ്പരമാ‍യി എന്നും മനസ്സിനടിയില്‍ ഉണ്ടാവും; ആണിനും, പെണ്ണിനും..
    ഇവിടെ വന്നതിനും; ഈ തിണ്ണയിലല്പം ഇരുന്നതിനും; വായിച്ചതിനും; ഒരു കമന്റ് ഇട്ടതിനും എല്ലാം നന്ദിപറയുന്നു

    ReplyDelete
  5. ur a genius man r you the real kuttan ive been in searh for all these years

    ReplyDelete