Wednesday, July 16, 2008

കരിന്തിരി


കണ്ണുകള്‍ചേര്‍ത്തടച്ചാലുമറിവു ഞാന്‍
എന്നിലേയ്ക്കാഴ്‌ന്നിറങ്ങീടുമാ ദുര്‍ഗന്ധ
മെന്നും; മദ്യത്തിന്റെ, വായുടെ, ദേഹത്ത്‌
നിന്നൊലിച്ചീടുന്നൊരാ വിയര്‍പ്പിന്റെയും.

കണ്ണീരുവീണു നനഞ്ഞ തലയിണ
തന്നില്‍ മുഖംപൂഴ്ത്തി, തേങ്ങലടക്കവേ
പിന്നിലേയ്ക്കോടിയണയും മനസ്സൊരു
പൊന്നിന്‍കിനാവിന്റെ ശീതളഛായയില്‍

എന്നാണ്‌, ഞാന്‍തന്നെ നഷ്ടപ്പെടുത്തിയ-
തെന്നിലെയെന്നെ ? പകരമായ്‌ കിട്ടിയ-
തെണ്ണമണക്കുന്നൊരീ മരുഭൂമിയോ ?
എന്നില്‍കരിന്തിരി ഗന്ധം നിറഞ്ഞുവോ ?


2 comments:

  1. aah durghandathl oru prvanjam muzuvan illathakum.nee engnilum athil ninnu rakshapetolu.

    ReplyDelete
  2. എന്നിലേയ്ക്കെന്നും ആഴത്തില്‍ ആ ‘ഗന്ധങ്ങളും’ കുത്തിയിറക്കി, അപ്പുറംതിരിഞ്ഞുകിടക്കുന്നയാളില്‍നിന്ന് ഞാനെങ്ങിനെ രക്ഷപെടാന്‍..കരിന്തിരിയുടെ ഗന്ധമുയരുന്നുവോ..

    ReplyDelete