Friday, August 1, 2008
ജാതി
"ഏതാ ജാതി ?"
"കണ്ടിട്ടു മനസ്സിലായില്ലേ ?"
"ഇല്ല"
"കണ്ടിട്ടു മനസ്സിലാകാത്തവന് കേട്ടാലെങ്ങിനെ മനസ്സിലാകും"
(ശ്രീ നരായണ ഗുരു; ഒരു യാത്രയ്ക്കിടയില്‍)
നമ്പിയാരല്ല മേനോനോ നായരോ
നമ്പൂരിയല്ല ചോനോ ചെറുമനോ
അമ്പലവാസിയല്ലിവന്‍ പട്ടരോ
തമ്പുരാനല്ല തമ്പിയോ പിള്ളയോ
"എന്ത് ജോലിചെയ്തൂ നിന്റെ പൂര്‍വികര്‍
സന്തതികള്‍ക്ക് ഭക്ഷണം നല്‍കുവാന്‍?"
"നന്തുണി മീട്ടി പാടുമവര്‍ക്ക് ധ-
ന്വന്തരിയായിരുന്നു സര്‍വസ്സ്വവും
മന്ത്രവും, ഒറ്റമൂലി മരുന്നുംകൊ-
ണ്ടെന്തസുഖവും മാറ്റിയിരുന്നവര്‍
എന്തിന്, നാട്ടുരാജനെ, കൊട്ടാര-
മന്ത്രിമാരെവരെ ചികിത്സിപ്പവര്‍
പത്ത്‌നൂറ്‌വര്‍ഷങ്ങളായെങ്കിലും
പുത്തനായ് അറിവേറെവന്നെങ്കിലും
ഹൃത്തടത്തില്‍ സ്മരിയ്ക്കേയുടനവര്‍
എത്തിടാറുണ്ടനുഗ്രഹമേകുവാന്‍.
Subscribe to:
Post Comments (Atom)
നന്ദി, പണിക്കര്‍ജീ. തത്തമ്മ..കേട്ടു. നന്നായിരിയ്ക്കുന്നു, വളരെ, വളരെ..
ReplyDeletenjaanithile onnu nadannu pokunnundeeeeeeeee....visadhamaayi comantaan njaan viindum varaam.
ReplyDelete