Tuesday, August 26, 2008
ഓളങ്ങളോട്
അലയുമോളങ്ങളേ പുഴയുടെയത്മാവില്‍
അലതല്ലും ദു:ഖങ്ങളറിയുന്നുവോ?
ഇവിടെയിരുന്ന് കിനാവുകള്‍ നെയ്തൊരാ
യുവമിഥുനങ്ങളെ ഓര്‍മ്മയുണ്ടോ?
മഴതോര്‍ന്നൊരുസന്ധ്യയ്ക്കിവിടെ മിഴിപൂട്ടി
തൊഴുകയ്യുമായ്‌നിന്നു ഹൃദയേശ്വരി
പഴയൊരു പരിചിതഗാനത്തിന്നീരടി
ഒഴുകിപ്പടര്‍ന്നിരു മനസ്സുകളില്‍.
പിരിയവേ, കരള്‍പൊട്ടി കേണുയാചിച്ചവള്‍
തരുമോ എനിയ്ക്കു നീ അഭയമെന്ന്
അറിയില്ല; ഞാനെന്നെ സ്നേഹിപ്പോര്‍ക്കെന്തിന്
തിരികെ നല്‍കീടുന്നു നൊമ്പരങ്ങള്‍
Subscribe to:
Post Comments (Atom)
പുഴതൻ ഈണം കേട്ടുകൊള്ളൂ....
ReplyDeleteതോഴനായ് എത്തുന്ന കാറ്റുകൊള്ളൂ...
നൊമ്പരം താനെ നീ മറന്നുകൊള്ളും...
സസ്നേഹം,
PIN
Dear PIN,
ReplyDeleteThanQ 4 the comment. Yes, I will try that.