Thursday, August 14, 2008

ഇനി..


ഇനി നീ കാണില്ലെന്നെ നിന്‍മോഹസ്വപ്നങ്ങളില്‍
ഇനി നീ തേടേണ്ടെന്നെ നിന്‍ശ്യാമതീരങ്ങളില്‍
ഇനിയെന്‍ മണിവീണ പാടില്ല നിനക്കായി
ഇനിയെന്‍സ്വരത്തില്‍ നീ കേള്‍ക്കില്ല നീലാമ്പരി

ഇനി നിന്‍ പാദസ്പര്‍ശം ഏല്‍ക്കുന്നയിടത്തെല്ലാം
ഇനിയും വിടരട്ടെ സൗഗന്ധമലരികള്‍
ഇനി നിന്‍ മിഴികള്‍തന്‍ സാന്ദ്രനീലിമയോര്‍ത്ത്‌
ഇനിയും തലതല്ലിക്കരഞ്ഞീടട്ടെ, കടല്‍

ഇനി നിന്‍ ചിരികണ്ട്‌ നിലാവ്‌ നാണിയ്ക്കട്ടെ
ഇനി നീ തൊട്ടാലുള്ളില്‍ നെയ്യാമ്പല്‍ വിടരട്ടെ
ഇനി നിന്നാശ്ലേഷങ്ങള്‍ അഗ്നിയായ്‌പടരട്ടെ
ഇനിയോര്‍ത്തീടേണ്ടെന്റെ ആദ്യചുംബനത്തെ നീ

ഇനി ഞാന്‍ പറയേണ്ടതെന്തെന്നറിയുന്നില്ല
ഇനി യാത്രാമൊഴികള്‍ക്കെന്തര്‍ത്ഥമറിയില്ല
ഇനി നീ മറന്നേയ്ക്കൂ; മായ്ക്കുകയെന്‍ചിത്രത്തെ
ഇനി ഞാന്‍നല്‍കീടട്ടെ നിറയേയാശംസകള്‍...

5 comments:

  1. നന്നായിരിക്കുന്നു. ‘ഇനി’യും എഴുതുക

    ReplyDelete
  2. ഇനി, എന്താണെഴുതേണ്ടതെന്ന് അറിയുന്നില്ല ലക്ഷ്മീ..
    ഇനി ഞാന്‍‌ചൊല്ലീടട്ടെ നന്ദി ഈ ലക്ഷ്മിയോടും
    ഇത് വായിക്കാന്‍ വന്ന എല്ലാ ആളുകളോടും..

    ReplyDelete
  3. കുട്ടാ...
    മനോഹരം..

    ഇനിയും ഒരുപാട്‌ എഴുതാന്‍ കഴിയട്ടെ...

    ആശംസകള്‍...

    ReplyDelete
  4. കുട്ടാ...
    മനോഹരം..

    ഇനിയും ഒരുപാട്‌ എഴുതാന്‍ കഴിയട്ടെ...

    ആശംസകള്‍...

    ReplyDelete
  5. എഴുതുക
    ഇനിയും ഒരുപാട്‌
    ആശംസകള്‍...
    ആശംസകള്‍...
    ആശംസകള്‍...

    ReplyDelete