Thursday, August 7, 2008
തടവ്
കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
കണിക്കൊന്നയായി നീ പൂത്ത്‌നിന്നു.
കേള്‍ക്കുവാന്‍മാത്രം കൊതിച്ചപ്പൊഴാശബ്ദം
കോള്‍മയിര്‍കൊള്ളിയ്ക്കും ഗാനങ്ങളായ്.
പൂവൊന്ന്ചോദിച്ചതേയുള്ളെനിയ്ക്കായ് നീ
പൂവസന്തത്തിന്‍പടിതുറന്നൂ.
വാനിലുയരുവാനെന്റെമോഹങ്ങള്‍ക്ക്
പൂനിലാവിന്റെ ചിറകു നല്‍കീ.
ഓമനിച്ചീടാനൊരോര്‍മ്മ ഞാന്‍ ചോദിച്ചു.
ഓമനേ, നീ തന്നെനിയ്ക്ക് നിന്നെ.
വിട്ടുപോവാതിരിയ്ക്കാനൊടുവില്‍ കരള്‍-
ക്കൂട്ടില്‍ നീയെന്നെ തടവിലിട്ടൂ..
Subscribe to:
Post Comments (Atom)
കുഞ്ഞുകഥാമത്സരത്തിലേക്ക് നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
ReplyDeleteകൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com
beautiful
ReplyDeleteഈ പാട്ടൊന്ന് ഈണമിട്ടു നോക്കി. വിരോധമില്ലെങ്കില്‍ ഇത് ലളിതഗാനം എന്ന ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം
ReplyDeleteമറുടി കാണാത്തതിനാല്‍ വിരോധമില്ലെന്നു കരുതി പോസ്റ്റ് ചെയ്തിട്ടുണ്ട്
ReplyDeleteകേട്ട് അഭിപ്രായം പറയുമല്ലൊ