Wednesday, August 27, 2008
രാധയും, മീരയും പിന്നെ, പാവമീ ഞാനും.
രാധ.
ഇന്നെന്റെ കണ്ണനെ ചൂടിയ്ക്കുവാന്‍ ഒരു
മന്ദാര മലര്‍മാല ഞാന്‍ കൊരുത്തു
വന്നണയൂ, വേഗമെന്‍മോഹനാ കാ-
ളിന്ദിതീരത്ത് ഞാന്‍ കാത്ത്‌നില്‍പൂ.
മീര.
പാടി ഞാന്‍ നിന്നപദനങ്ങളീ മലര്‍-
വാടി പുളകമണിഞ്ഞു; കൃഷ്ണാ
ഓടിയണഞ്ഞാലുമെന്നരികത്ത് നിന്‍
ഓടക്കുഴലുമായ് ഹേ! മുരാരേ.
ഞാന്‍.
ഒരുപീലിത്തണ്ടുമായ് ഞാന്‍ വരുന്നു എന്റെ
ഗുരുവായൂരപ്പാ, നിന്‍ മുടിയില്‍ ചൂടാന്‍
ഒരുവരം നീയെനിയ്ക്കേകീടണം നിന്റെ
തിരുവുടലെന്നെന്നും കണികാണുവാന്‍.
Subscribe to:
Post Comments (Atom)
sawaren ki bansi pukare radha naam.radha ka bhi sham aur meera ka bhi sham
ReplyDelete