Wednesday, January 7, 2009

കനല്‍‌ക്കാട്

കണ്ണില്ല, എന്‍‌ചുറ്റിലും അന്ധകാരമാണേലും
കണ്ണ് രണ്ടുണ്ടായിട്ടും അന്ധരാണല്ലോ നിങ്ങള്‍.‌
കണ്ണില്ല, ഞാനൊന്നുമേ കണ്ടിട്ടില്ലെന്നാകിലും
കണ്ണിന്റെകണ്ണിന്‍‌വെട്ടം എന്നുള്ളില്‍ നിറയുന്നു.

പോയജന്മത്തില്‍ മനസ്സറിയാതേ ഞാന്‍ ചെയ്ത്-
പോയപാപത്താലാവാം; വെളിച്ചം മറഞ്ഞൊരീ
മായയില്‍ ജനിച്ചതും; വിധിയാല്‍.പുല്ലായ്, പുഴു-
വായി ഞാന്‍ ജനിച്ചേയ്ക്കാം..ഒടുവില്‍ നരനാവാന്‍.

ഇത്തിരി വെട്ടം തരൂ, അല്പനേരത്തേയ്ക്ക് ഞാ‍ന്‍
ഇത്തണല്‍‌ത്താഴ്വാരത്തിലൊട്ടു വിശ്രമിച്ചോട്ടെ.
എത്തുവാനെനിയ്ക്കായി ഉണ്ടാകാമേതോ തീരം
കത്തുമീ കനല്‍‌ക്കാട്ടിന്നപ്പുറം...സുനിശ്ചയം.

7 comments:

  1. ഇത്തിരി വെട്ടം തരൂ, അല്പനേരത്തേയ്ക്ക് ഞാ‍ന്‍
    ഇത്തണല്‍‌ത്താഴ്വാരത്തിലൊട്ടു വിശ്രമിച്ചോട്ടെ.


    Very good Kavitha!

    ReplyDelete
  2. ശ്രീ തോമസ്,
    തിങ്കളാഴ്ച,എന്റെ ബാങ്കില്‍ ജോയിന്‍ ചെയ്യാന്‍ മൂന്ന് പേര്‍ വന്നിരുന്നു.ഒരാണും, രണ്ട് പെണ്‍‌കുട്ടികളും. പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് മുടന്തുണ്ട്. മറ്റേ ആള്‍ക്ക് രണ്ടുകാലും ഉണ്ടന്നേയുള്ളു. ആണ്‍‌കുട്ടി ബ്ലയിന്‍ഡ് ആണ്. എം. എ ആണ്. ബാങ്കുപോലുള്ള ഒരു ധനകാര്യ സ്ഥാപനത്തില്‍, രണ്ട് കണ്ണുമുള്ളവര്‍ തന്നെ കഷ്ടപ്പെടുമ്പോള്‍, ഈ ആള്‍ക്ക് എന്ത് ചെയ്യാനാവും? കണ്ണ് കാണാത്തത് അയാളുടെ കുറ്റമല്ലല്ലോ. അവസാനം കാലു വയ്യാത്ത കുട്ടിയെ മാത്രം എടുത്ത്, മറ്റുള്ളവരെ ആര്‍ ബി ഓ യിലേയ്ക്ക് തിരിച്ചയച്ചു..

    ReplyDelete
  3. കണ്ണുള്ളവര്‍ക്കു ജീവിയ്ക്കാന്‍ പറ്റാത്ത ഈലോകത്ത്‌ കണ്ണില്ലാത്തവര്‍ക്കെന്തു ജീവിതം.....പക്ഷെ അരുതാത്തതൊന്നും കാണേണ്‌ടല്ലൊ അവര്‍ക്കെന്നാശ്വസിയ്ക്കാം......

    വളരെ നന്നായിട്ടുണ്ട്‌.....

    ഓ:ടോ: ആല്‍ബത്തിന്റെ പ്രകാശനച്ചടങ്ങ്‌ ഇന്നാണല്ലേ.......ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.....

    ReplyDelete
  4. മയില്‍പ്പീലീ,
    പോസ്റ്റല്‍ അഡ്രസ്സ് kuttangopurathikal@gmail.com ലേയ്ക്ക് മെയില്‍ ചെയ്യാമോ? ആല്‍ബത്തിന്റെ ഒരു ബ്രോഷര്‍ അയയ്ക്കാന്‍..പിന്നീട്, കോപ്പിചെയ്ത് കിട്ടിയാല്‍ ആല്‍ബവും..

    ReplyDelete
  5. kannilla,en chuttilum andhakaramanelum
    kannu randundayittum andharanallo ningal
    kannilla,njanonnume kandittillennakilum
    kanninte kannin vettom ennullil nirayunnu...
    kannillathavanu ulkannu kondu kanan kazhiyum......kannundayittum kanan kazhiyathavaranallo bahubhooripakshavum....... kavitha nannayittundu..........

    ReplyDelete
  6. നന്നായിട്ടുണ്ട്‌.....

    ReplyDelete
  7. യശോധരനോടും, രണ്‍ജിത് ചെമ്മാടിനോടും എന്റെ നന്ദി അറിയിക്കട്ടെ...

    ReplyDelete