Sunday, January 18, 2009

എന്നോട്തന്നെ

വിട്ടയയ്ക്കുക,സ്നേഹപഞ്ജരവാതില്‍‌തുറ-
ന്നിഷ്ടമാക്കിളിയോട് അത്രമേല്‍ നിനക്കുണ്ടേല്‍
എത്തിടും, തിരികെനിന്‍ ദിവ്യാനുരാഗത്തിന്റെ
കൂട്ടിലാക്കിളിപ്പെണ്ണ്, നിന്നെസ്നേഹിയ്ക്കുന്നെങ്കില്‍.‌

വെണ്ണിലാച്ചിരിതൂകി ദൂരെ താരകള്‍നിന്ന്
കണ്ണുകളിറുക്കിപ്പൂപ്പുഞ്ചിരി തൂകുന്നേരം
മണ്ണിലീപ്പുല്‍‌മേടയില്‍, കൊഴിയും സ്വപ്നങ്ങളെ
കണ്ണീരില്‍‌ക്കഴുകി നീ സമയം കളയല്ലേ.

വന്നിടുമൊരുനാളില്‍, നിശ്ചയം, നിന്‍‌താരക
അന്ന് നിന്‍‌കിനാക്കള്‍ക്ക് പൊന്നിന്റെ നിറമാകും.
വിങ്ങുമാഹൃദയത്തിനാശ്വാസമേകീടുവാന്‍
ചൊന്നതാണീവാക്കുകള്‍, സദയം ശ്രദ്ധിച്ചാലും..

3 comments:

  1. സ്നേഹിയ്ക്കുന്നതെല്ലാം സ്വന്തമാക്കാന്‍ പറ്റിയെന്നു വരില്ല......

    സ്നേഹിച്ചതിനേക്കാള്‍ കൂടുതല്‍ വേദനിയ്ക്കേണ്ടിയും വന്നേക്കാം.....എല്ലാം സ്നേഹത്തിനുവേണ്ടിയെന്നോര്‍ക്കുമ്പോള്‍ ഈ ദുഖങ്ങളൊക്കെയെത്ര നിസ്സാരം....

    വളരെ നന്നായിട്ടുണ്ട്‌......

    ReplyDelete
  2. If you really love some one, let her go. She will definitly come back to you, if she really loves you...
    ആരോ മെയിലിലയച്ച ഒരു ആശയമാണിത്.(പഴയ ഒരു ചൈനീസ് ചൊല്ലാണെന്ന് തോന്നുന്നു.)എനിയ്ക്കിത് നന്നേ ബോധിച്ചു. അതിന്റെ ഒരു വ്യക്തിഗത ആവിഷ്കാരമാണ് ആ വരികള്‍..
    മയില്‍പ്പീലിയ്ക്കും, ശ്രീയ്ക്കും ഇഷ്ടമായെന്നറിയുന്നതില്‍ പെരുത്ത് സന്തോസം..

    ReplyDelete
  3. If you really love some one, let her/him go. She/he will definitly come back to you, if she/he really loves you...

    സത്യം. നല്ല വരികൾ

    ReplyDelete