Thursday, January 22, 2009

ശിവനേ..

വന്നതെന്തിന്‍് ഞാനീ, കര്‍മ്മങ്ങള്‍ ചെയ്തീടുവാന്‍
തന്നതെന്തിനീ ജന്മം? ഒന്നുമേയറിയില്ല.
പിന്നെ, ഉദിച്ചാലന്തിയെത്തുന്നവരേ വൃഥാ
എന്നിലെയെന്നെത്തേടി അലയുന്നൂ ഞാനെന്നും.

ഓരോന്ന്‌ചിന്തിച്ചീടില്‍ കിട്ടില്ലയുത്തരങ്ങള്‍
പോരാഞ്ഞ്‌കേള്‍ക്കുന്നതോ, പൊള്ളയാം ശബ്ദങ്ങളും.‌
ആരാനുമിവിടല്‍പ്പം കുനിഞ്ഞാല്‍ തലയൂരി-
പ്പോരാനുമനുവദിയ്ക്കില്ല, ചുറ്റിലുംനില്‍പ്പോര്‍‌..‌

ഞാനാര്, തിരുത്തുവാന്‍?, തടുക്കാന്‍?, ഗതിമാറ്റാന്‍?
തീനാളമെരിയിക്കാന്‍?,കെടുത്താന്‍?, നശിപ്പിയ്ക്കാന്‍?
ഹാ, നാളെയിവിടംവിട്ടകലേ പോകുന്നേരം
ആനാമമുണ്ടാകണേ, ചുണ്ടിലും, മനസ്സിലും..

5 comments:

  1. ജീവിതത്തിനൊരര്‍ത്‌ഥവുമില്ലെന്നാണോ പറഞ്ഞുവരുന്നത്‌........ഒരുകണക്കിലതു ശരിയായിരിയ്ക്കാം......എന്തായാലും വന്നുപോയില്ലേ അതുകൊണ്ട്‌ കിട്ടിയ ജീവിതത്തില്‍ സന്തോഷം കണ്ടെത്താം......അല്ലാതെയീ ചോദ്യങ്ങള്‍ക്കൊന്നുമുത്തരം തരാനാര്‍ക്കും കഴിയില്ല......

    വളരെ അര്‍ത്‌ഥവത്തായ കവിത....തുടരുക......

    ഓ:ടോ:പാട്ടുകള്‍ കേട്ടോ....എങ്ങനെയുണ്ട്‌ സ്വന്തം കവിതകള്‍ പാട്ടു രൂപത്തിലായപ്പോള്‍......

    ReplyDelete
  2. ക്ഷീരധാരയിൽ മുഴുകി നിൽക്കും ദീർഘ-
    ജ്ഞാനിയാം ശിവപെരുമാളേ...
    കാരണമറിയാതെ വലയുകയാണിവൻ
    കടൽ പോൽ തിരതല്ലും കണ്ണു നീരിൻ, നിത്യ-
    ദാരിദ്ര്യ ദുഃഖത്തിൻ വേദനയിൽ......

    ആദ്യമായിട്ടാണിവിടെ വരുന്നത്...

    നല്ല ഗീതങ്ങൾ....

    കുട്ടൻ മനസ്സറിഞ്ഞെഴുതുന്നു....

    ആശംസകൾ.....

    ReplyDelete
  3. പാട്ടുകള്‍ കേട്ടോ എന്നോ.. എന്തൊരു ചോദ്യമാണിത് മയില്‍പ്പീലീ....കഴിഞ്ഞ ഒന്നൊന്നര മാസമായി വൈകീട്ട് ആറാറരമുതല്‍ പതിനൊന്നും, ചിലപ്പോള്‍ അതിനുശേഷവും ഇത് സിഡിയിലാക്കലായിരുന്നു പണി..
    100 രൂപയുടെ ഒരു ഡിഡി അയയ്ക്കൂ..പ്ലീസ്..

    ചെറിയനാടനു സ്വാഗതം..
    ഈ തിണ്ണയിലിരുന്ന്, പഴരീതിയിലെഴുതിയ കവിതകള്‍ കവിതകളല്പം വായിച്ച്...
    വീണ്ടും വരിക..

    ReplyDelete
  4. പഴയകവിതയെന്നോ പുതിയകവിതയെന്നോ ഒന്നുമില്ല ശ്രീക്കുട്ടാ, അതെഴുതുന്നവന്റെ സൌകര്യത്തിനും രീതിക്കുമനുസരിച്ച് കളിമണ്ണുപോലെ ഉരുട്ടിയെടുക്കുന്നെന്നു മാത്രം.

    വായിക്കുമ്പോൾ മനസ്സിൽ എന്തെങ്കിലും വികാരമോ അനുഭൂതിയോ ഉളവാക്കുന്നതെല്ലാം എനിക്കിഷ്ടമാണ്. പ്രത്യേകിച്ച് അതിനൊരു താളവും ചന്തവുമുണ്ടെങ്കിൽ...

    പെൺ‌വേഷം കെട്ടിയാൽ പെണ്ണാകില്ലല്ലോ. ഇപ്പോൾ എല്ലായിടത്തും അങ്ങനെയാണു കണ്ടു വരുന്നത്. ശ്രീക്കുട്ടൻ മനസ്സിൽ തോന്നുന്ന രീതിയിൽ എഴുതിക്കോളൂ, മനസ്സിലൊരു താളവും ഉള്ളിൽ ഭാവനയും ഉള്ളിടത്തോളം കാലം ഒരു കുഴപ്പവും വരില്ല.

    ആശംസകളോടെ...

    ReplyDelete
  5. നന്ദി, നിശീകാന്ത്.

    ReplyDelete